NATIIONAL
അക്കാര്യം ശരി തന്നെ, പക്ഷേ സഞ്ജുവിന് അൽപം കൂടി സമയം നൽകൂ: ഫ്ലെമിങ്

ബെംഗളൂരു∙ ആദ്യ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഞ്ജു സാംസനെ വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹത്തിന് അൽപം കൂടി സമയം നൽകണമെന്നും ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. കഴിഞ്ഞദിവസം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ സഞ്ജു 9 റൺസിനു പുറത്തായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 250 റൺസ് നേടിയപ്പോൾ ചെന്നൈ 19.4 ഓവറിൽ 207ന് ഓൾഔട്ടായി. സീസണിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്.
Source link


