LATEST

പോക്സോ കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ് 


നെയ്യാറ്റിൻകര: സ്കൂൾ വിദ്യാർത്ഥിനിയെ തുടർച്ചയായി പിന്തുടർന്ന് ശല്യം ചെയ്യുകയും കുളിക്കടവിൽ വച്ച് ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത പ്രതിക്ക്,ഏഴ് വർഷം കഠിന തടവും 15000 രൂപ പിഴയും വിധിച്ചു.വെള്ളറട മുട്ടച്ചൽ സ്വദേശി ഹുസൈൻ എന്ന് വിളിക്കുന്ന അരുണിനെയാണ് (34) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം.സുജ ഏഴു വർഷം കഠിനതടവിനും 15000 രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ്,അഡ്വ.വി.ആ‌ർ.മായാദേവി എന്നിവർ ഹാജരായി.വെള്ളറട എസ്.എച്ച്.ഒയായിരുന്ന ജെ.അജിത് കുമാറാണ് കേസന്വേഷിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.


Source link

Related Articles

Back to top button