‘കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ ഇളകുകയാണ്, ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജി സുധാകരൻ’

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ ഇളകുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഉത്തമരായ സിപിഎം നേതാക്കൾ പാർട്ടിയിൽ നിന്ന് അകന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ വരുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയതിനുപിന്നാലെയാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്.’സിപിഎമ്മിൽ നിന്ന് നല്ല നേതാക്കൾ പാർട്ടിയിൽ നിന്നുപോകുകയാണ്. ജി സുധാകരൻ പൂർണമായും സിപിഎമ്മിൽ നിന്ന് അകന്നുകഴിഞ്ഞു. സംഘപരിവാർ സഞ്ചരിക്കുന്ന അതേ പാതയിലൂടെയാണ് സിപിഎമ്മും പോകുന്നത്. കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജി സുധാകരന്റെ പുതിയ നിലപാടുകൾ.ഇത് മറയ്ക്കാൻ വേണ്ടി സർക്കാരിന്റെ ഖജനാവിൽ നിന്ന് കോടികളെടുത്താണ് പ്രചാരണം നടത്തുന്നത്. കേരളം ഭരിച്ച ഒരു സർക്കാരും ഖജനാവ് ഇത്രയധികം കൊള്ളയടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പി ആർ വർക്കുകൾക്കായി കോടികളാണ് ചെലവഴിക്കുന്നത്. സ്വന്തം പാർട്ടിയിലെ പണമെടുത്ത് പ്രചാരണം നടത്താം. പക്ഷെ സിപിഎം ജനങ്ങൾ അടയ്ക്കുന്ന നികുതി പണമുപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്.
Source link



