test del 4 copy of del 3
മദ്യപിച്ചെത്തി ഭർത്താവിന്റെ അസഭ്യവർഷം, അതിക്രൂര മർദനം; ജീവനൊടുക്കി യുവതി: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജയ്പൂർ ∙ രാജസ്ഥാനിലെ ജയ്പൂരിൽ യുവതി ജീവനൊടുക്കിയത് ഗാർഹിക പീഡനത്തെ തുടർന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രാജസ്ഥാൻ പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ഗൗതം മീണയുടെ ഭാര്യ അനു (36) ഏപ്രിൽ ഏഴിനാണ് ജീവനൊടുക്കിയത്. ദമ്പതികളുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഗൗതമിനെതിരെ പൊലീസ് കേസെടുത്തു.അച്ഛൻ പലതവണ അമ്മയെ അടിക്കുന്നത് കണ്ടിട്ടുണ്ടെന്നും പേടി കാരണം ചേട്ടനോട് പറയാൻ കഴിഞ്ഞില്ലെന്നും മകൾ മൊഴി നൽകി. ‘അച്ഛൻ പലപ്പോഴും മദ്യപിച്ചാണ് വീട്ടിൽ വരുന്നത്. അമ്മ എപ്പോഴും മിണ്ടാതിരിക്കുമായിരുന്നു. എങ്കിലും അച്ഛൻ അമ്മയെ ഉപദ്രവിക്കുമായിരുന്നു.’ – മകൾ പറഞ്ഞു. അച്ഛൻ വീട്ടിൽ വന്ന് അമ്മയെ ഉപദ്രവിച്ച ഒരു ദിവസം, ബ്ലഡ് പ്രഷർ കുറഞ്ഞ അമ്മ ഉപ്പുവെള്ളം ആവശ്യപ്പെട്ടെന്നും സഹായിക്കാൻ ശ്രമിച്ചപ്പോൾ അച്ഛൻ തടഞ്ഞെന്നും മകൻ മൊഴി നൽകി.
Source link


