NEWS
കോതമംഗലത്ത് കാട്ടാന ആക്രമണം; ആശുപത്രിയില്‍ എത്തിച്ചിട്ടും രക്ഷിക്കാനായില്ല, ഒരു മരണം

കൊച്ചി: എറണാകുളം, കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോതമംഗലം പോങ്ങന്‍ചുവടിലെ പുഷ്പാകരന്‍ വെള്ളക്കയന് എന്നയാളാണ് മരിച്ചത്. കാട്ടില്‍ നിന്ന് ചില വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ പുഷ്പാകരന്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയും ആക്രമണത്തിന് ഇരയാകുകയുമായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പുഷ്പാകരന്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നവരാണ് വിവരം അറിയിച്ചത്. ഫോണില്‍ വിളിച്ചാണ് ഒപ്പമുണ്ടായിരുന്നവര്‍ വിവരം കൈമാറിയത്. തുടര്‍ന്നാണ് അവശനിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൊങ്ങന്മൂട് ഉന്നതിയിലെ മൂപ്പനാണ് പുഷ്പാകരന്‍ മരിച്ചുവെന്ന വിവരം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിയുന്ന സ്ഥിതിയില്‍ ആയിരുന്നില്ലെന്നും മൂപ്പന് പറഞ്ഞു.
Source link
NEWS


