യാദവ സമുദായം മുൻനിരയിലെത്തണം: മന്ത്രി സി.പി.ജോൺ

തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങൾക്ക് സാദ്ധ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി യാദവ സമുദായം മുൻനിരയിലെത്തണമെന്ന് മന്ത്രി സി.പി.ജോൺ .കേരള യാദവ സഭയുടെ 71-ാം സംസ്ഥാന സമ്മേളനം ശ്രീപദ്മം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രതിനിധ്യം കിട്ടുന്നില്ല. സംസ്ഥാന രാഷ്ട്രീയ രംഗത്തും യാദവ വിഭാഗത്തിൽ നിന്നും പ്രധാന പദവികളിലേക്ക് ആരുമെത്താത്തത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ സനാതന പാരമ്പര്യത്തെ നിലനിർത്താൻ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണമെന്ന് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത വി.മുരളീധരൻ എം.എൽ.എ പറഞ്ഞു.ലോകാസമസ്താ സുഖിനോ ഭവന്തു എന്നാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. ആ പ്രാർത്ഥനയെപ്പോലും അസഹിഷ്ണുതയോടെയാണ് ഒരു വിഭാഗം നോക്കിക്കാണുന്നത്.
ദൈവനിഷേധങ്ങളെ പരാജയപ്പെടുത്താനുള്ള വക്താക്കളായി വിശ്വാസി സമൂഹം മാറണം. ജനാധിപത്യ ബോധമുള്ളതാണ് സനാതനധർമ്മം. വിശ്വസിക്കും അവിശ്വാസിക്കും അവിടെ സ്ഥാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട് യാദവ സഭ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ് വി. മുരളീധരൻ പറഞ്ഞു.മേയർ വി.വി.രാജേഷ് മുഖ്യാതിഥിയായി.
കേരള യാദവ സഭ സംസ്ഥാന പ്രസിഡന്റ് എ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായിരുന്നു. ആന്ധ്രാപ്രദേശ് യാദവ മഹാസഭ പ്രസിഡന്റ് മഹേശ്വരി യാദവ്, വനിതാ വിഭാഗം പ്രസിഡന്റ് നാഗമല്ലീശ്വരി യാദവ്, ഒ.ബി.സി നാഷണൽ ഫ്രണ്ട് പ്രതിനിധി ഡോ.ഉമാപതി യാദവ്, കേരള യാദവ സഭ വർക്കിംഗ് പ്രസിഡന്റ് കൃഷ്ണപിള്ള, ജനറൽ സെക്രട്ടറി തങ്കം രാജൻ, ഓർഗനൈസിംഗ് സെക്രട്ടറി രാജീവ് ഗോപാൽ, ട്രഷറർ രമേഷ് തുടങ്ങിയവർ സംബന്ധിച്ചു.
Source link
NEWS


