test del 3
താണ്ടേണ്ടത് 22 ഹെയർപിൻ വളവുകൾ, റൂട്ട് അത്ര ക്ലിയറല്ല; അതീവശ്രദ്ധ വേണം പൊന്മുടി യാത്രയിൽ

വിതുര ∙ പൊന്മുടിയിൽ വിനോദ യാത്രയ്ക്കു പോയി മടങ്ങിയ സംഘം സഞ്ചാരിച്ചിരുന്ന കാർ കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിനു സമീപം 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഏഴു വയസ്സുകാരി മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ നാട്. പൊന്മുടിയിൽനിന്നു ഗോൾഡൻവാലി ചെക്പോസ്റ്റ് കഴിഞ്ഞ് ആദ്യ വളവിലാണ് കാർ മറിഞ്ഞത്. അപ്രതീക്ഷിതമായി കാറിന്റെ നിയന്ത്രണം കൈവിട്ടപ്പോൾ നിർത്താനുള്ള ഡ്രൈവറുടെ ശ്രമം പാഴായതോടെ റോഡിനു വലതു വശത്തെ മരത്തിൽ ഇടിച്ച് വാഹനം കീഴ്മേൽ മറിഞ്ഞ് ഏകദേശം 30 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.3 വർഷം; 6 അപകടം, ഒരു മരണം, 20 പേർക്ക് പരുക്ക് വിതുര ∙ പൊന്മുടി റൂട്ടിൽ വാഹനം മറിയുന്നത് പതിവാകുകയാണ്. 3 വർഷത്തിനിടെ 6 തവണയാണ് വാഹനം മറിഞ്ഞത്. അവസാനത്തേതാണ് കഴിഞ്ഞ ദിവസം കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിൽ ഏഴു വയസ്സുകാരിയുടെ ജീവനെടുത്തത്. 2023 ഫെബ്രുവരിയിൽ കരമന സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത് പൊന്മുടി ഹൈവേയിലെ പന്ത്രണ്ടാം ഹെയർപിൻ വളവിലാണ്. കാറിന്റെ ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ടതാണ് അപകടത്തിലേക്ക് നയിച്ചത്.പൊന്മുടി പത്താം വളവിൽ കാർ മറിഞ്ഞ് വിശാഖപട്ടണം സ്വദേശികളായ 3 വിനോദ സഞ്ചാരികൾക്കും വട്ടിയൂർക്കാവ് സ്വദേശിയായ ഡ്രൈവർക്കും പരുക്കേറ്റത് 2025 ജനുവരിയിൽ. നിയന്ത്രണംവിട്ട കാർ തല കീഴായാണ് മറിഞ്ഞത്. കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിന് സമീപം വിനോദ സഞ്ചാരികളുടെ കാർ ടയർ പൊട്ടി നിയന്ത്രണംവിട്ട് മറിഞ്ഞത് 2025 മാർച്ചിൽ. നിയന്ത്രണം വിട്ടപ്പോൾ തന്നെ ഡ്രൈവർ റോഡിനു സമീപത്തെ പാറയിലേക്ക് ഇടിച്ചുനിർത്താൻ ശ്രമിച്ചതു തുണയായി. പാറയിൽ ഇടിച്ച ശേഷം വാഹനം സമീപത്തേക്ക് മറിഞ്ഞെങ്കിലും പരുക്ക് ഗുരുതരമായിരുന്നില്ല. കന്യാകുമാരി തുത്തൂർ സ്വദേശികളായ 4 പേർക്കാണ് സംഭവത്തിൽ പരുക്കേറ്റത്.
Source link


