test del 3
അഞ്ചുനാട്ടിൽ ആപ്പിൾ വസന്തം! ഹൈറേഞ്ചിന് പ്രിയം ഗാല ഗോൾഡ്, റെഡ്ചീഫ്, യെലോ ആപ്പിൾ, മഹാരാജ തുടങ്ങിയ ഇനങ്ങൾ

അഞ്ചുനാട്∙ വിനോദസഞ്ചാര മേഖലയായ മറയൂരിലും കാന്തല്ലൂരിലും ഓണാവധി ആഘോഷിക്കാനെത്തുന്ന സഞ്ചാരികൾക്ക് പാകമായ ആപ്പിൾതോട്ടങ്ങൾ ദൃശ്യവിരുന്നൊരുക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൂക്കുന്ന ആപ്പിൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പാകമാകുന്നത്. അഞ്ചുനാട് എന്നറിയപ്പെടുന്ന മറയൂർ, കാന്തല്ലൂർ മേഖലയിലെ തോട്ടങ്ങളിൽ നിലവിൽ ആപ്പിളുകൾ ഭാഗികമായി പാകമായിട്ടുണ്ട്. ഓഗസ്റ്റ് പകുതിയാകുമ്പോൾ പൂർണ വളർച്ചയെത്തും. കാന്തല്ലൂരിലെ പെരുമല, ഗുഹനാഥപുരം, കുളച്ചിവയൽ എന്നീ ഗ്രാമങ്ങളിലാണ് ആപ്പിൾ കൃഷി ചെയ്യുന്നത്. ഗാല ഗോൾഡ്, റെഡ്ബിലീഷ്, റെഡ്ചീഫ്, മഹാരാജ, യെലോ ആപ്പിൾ തുടങ്ങിയ ഇനം ആപ്പിളുകളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത
Source link


