NEWS

ജോലിക്കിടെ ഇരുനിലവീടിന് മുകളിൽ നിന്ന് കാൽവഴുതി താഴേക്ക്, യുവതിയെ രക്ഷപ്പെടുത്തിയത് അയൽവാസി

കണ്ണൂർ: നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുവീണ തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പാനൂരിലെ തൂവക്കുന്നിലാണ് സംഭവം. ചന്ദ്രി എന്ന സ്ത്രീയാണ് രക്ഷപ്പെട്ടത്. ഒപ്പം ജോലിചെയ്തിരുന്ന അയൽവാസിയായ രഞ്ജിഷാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ചന്ദ്രി വീടിന്റെ മേൽക്കൂരയിൽ നിന്ന് കാൽ തെ​റ്റി താഴേക്ക് വീഴുന്ന സമയം താഴെ വാഹനത്തിൽ നിന്ന് ഓട് ഇറക്കുകയായിരുന്ന രഞ്ജിഷ്. ഏറെ ഉയരത്തിൽ നിന്നുള്ള വീഴ്ചയായിരിരുന്നിട്ടും രഞ്ജിഷിന്റെ സമയോജിതമായ ഇടപെടലാണ് ഗുരുതരപരിക്കുകൾ ഏൽക്കാതെ ചന്ദ്രിയെ രക്ഷപ്പെടുത്തിയത്.
കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള ഇരുനില വീടിന്റെ മേൽക്കൂരയിലെ ഓട് മാ​റ്റുന്ന ജോലിക്കിടെയാണ് ചന്ദ്രി അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീണത്. ഈ സമയം രഞ്ജിഷ് താഴെ വണ്ടിയിൽ നിന്ന് ഇറക്കിയ ഓടുകൾ കപ്പിയും കയറും ഉപയോഗിച്ച് മുകളിലേക്ക് കയ​റ്റുകയായിരുന്നു. ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും വൈകാതെ അവരെ കൈകൾ കൊണ്ട് താങ്ങിപ്പിടിക്കുകയായിരുന്നു.

കൈകൾകൊണ്ട് രഞ്ജിഷ് താങ്ങിയെങ്കിലും താഴെ നിറുത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഇടിച്ചു. എന്നാൽ ചെറിയ പരിക്കുമാത്രമേ ഏറ്റുള്ളൂ. രാജേഷ് താങ്ങിയില്ലെങ്കിൽ പരിക്ക് ഗുരുതരമായേനെ. നിലവിൽ ചികിത്സയിൽ കഴിയുന്ന ചന്ദ്രിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയുന്നത്.

ചന്ദ്രിയും രഞ്ജിഷും വളയം സ്വദേശികളാണ്. ഒരുമിച്ചാണ് ഇവർ ഇവിടെ ജോലിക്കെത്തിയതും രഞ്ജിഷ് ചന്ദ്രിയെ രക്ഷപ്പെടുത്ത വീഡിയോ പുറത്തുവന്നിട്ടിണ്ട്. നിരവധിപേരാണ് രഞ്ജിഷിന് അഭിനന്ദനവുമായി എത്തിയത്.


Source link
NEWS

Back to top button