test del 4 copy of del 3
33,660 കോടി ചെലവ്, 100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രം, കേരളത്തിനും കിട്ടുമോ ‘ഭവ്യ’?

രാജ്യത്ത് 100 വ്യവസായ പാർക്കുകൾ സ്ഥാപിക്കാനുള്ള ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ‘പ്ലഗ് ആൻഡ് പ്ലേ’ രീതിയിലുള്ള പാർക്കുകളാണ് തുടങ്ങുക. ഇതിനായുള്ള മാർഗ നിർദേശങ്ങളും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി. 33,360 കോടി രൂപ പദ്ധതിക്ക് ചെലവാകുമെന്നാണ് കരുതുന്നത്. പാർക്കുകൾക്കുള്ളിലെ റോഡുകൾ, ഡ്രെയിനേജ് സംവിധാനം, ജലശുദ്ധീകരണ ശാലകൾ, വെയർ ഹൗസുകൾ, ടെസ്റ്റിങ് ലാബുകൾ, ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ നിർമിക്കാനാണ് കേന്ദ്രഫണ്ട് ഉപയോഗിക്കേണ്ടത്. ഇതുകൂടാതെ പദ്ധതി പ്രദേശത്തേക്കുള്ള ഗതാഗത സൗകര്യം അടക്കമുള്ള കാര്യങ്ങൾക്ക് കേന്ദ്രസഹായത്തിന്റെ 25 ശതമാനം ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച വ്യവസായ പാർക്കുകളിലൊന്ന് കേരളത്തിന് ലഭിച്ചിരുന്നു. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാടാണ് വ്യവസായ സ്മാർട്ട് സിറ്റി ഉയരുന്നത്. സമാന മാതൃകയിൽ കേരളത്തിന് വ്യവസായ പാർക്ക് അനുവദിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.
Source link


