test del 3

വന സംഘടനകളുടെ സ്വാധീനം അനുവദിക്കില്ല: ഷിബു ബേബി ജോൺ


കോഴിക്കോട്∙ വനംവകുപ്പിലെ സ്ഥലം മാറ്റങ്ങൾക്കും ചുമതല ക്രമീകരണങ്ങൾക്കും സംഘടനകളുടെ ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. കർഷകരെ കൂടി വിശ്വാസത്തിൽ എടുത്തു കൊണ്ട് മാത്രമേ വനസംരക്ഷണ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്നും വകുപ്പിന്റെ പ്രവർത്തനങ്ങൾ ആ തരത്തിൽ ക്രമീകരിക്കുമെന്നും മന്ത്രി മനോരമയോട് വ്യക്തമാക്കി. വകുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് വിവിധ നേതാകളും ഉദ്യോഗസ്ഥരും തന്നെ വന്നു കണ്ടു അനുമോദിച്ചിരുന്നു. വിവിധ ആവശ്യങ്ങളും അവർ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ എല്ലാം കേട്ടെങ്കിലും തൻറെതായിട്ടുള്ള തീരുമാനം മാത്രമേ എടുക്കുകയുള്ളൂ എന്ന് നേതാക്കളോട് വ്യക്തമാക്കിയിരുന്നതായി മന്ത്രി പറഞ്ഞു. 


Source link

Back to top button