test del 2

ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നില്ല ഉപരോധങ്ങൾ; ട്രംപും മോദിയും ദീർഘകാലത്തേക്കുള്ള നേതാക്കൾ – റൂബിയോ


ന്യൂഡൽഹി: റഷ്യയുടെ പക്കൽനിന്ന് എണ്ണ വാങ്ങിയതിനല്ല മറിച്ച് യുക്രൈനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതിനുപിന്നിലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നില്ല ഉപരോധങ്ങളെന്ന് റൂബിയോ വിശദമാക്കി.”റഷ്യൻ എണ്ണയുടെ വിഷയം ഒരിക്കലും ഇന്ത്യയെ പ്രത്യേകിച്ച് ലക്ഷ്യമിട്ടുള്ളതായിരുന്നില്ല. യുക്രൈൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ സാമ്പത്തികസമ്മർദ്ദം വർദ്ധിപ്പിക്കാനായിരുന്നു ഇത്, റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താവ് ഇന്ത്യ മാത്രമായിരുന്നു.” റൂബിയോ പറഞ്ഞു. റഷ്യൻ ക്രൂഡോയിലിന്റെ വലിയ തോതിലുള്ള ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന്ശേഷം യുഎസ്-ഇന്ത്യ ബന്ധത്തിൽ ചെറിയ തോതിലുള്ള അസ്വാരസ്യം തുടരുന്നതിനിടെയാണ് റൂബിയോയുടെ പ്രസ്താവന.യുഎസ്, വെനസ്വേല പോലുള്ള മറ്റ് രാജ്യങ്ങൾ ഉൾപ്പെടെ, ഇന്ത്യയുടെ ഊർജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള അവസരം യുഎസ് കണ്ടതായി റൂബിയോ സിഎൻഎൻ-ന്യൂസ്18-നോട് പറഞ്ഞു. “ഈ വിഷയത്തിൽ ഞങ്ങൾ ശക്തമായ പങ്കാളിയാകാൻ ആഗ്രഹിക്കുന്നു, ഇത് ഒരു പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ ഇതിനകം വൈവിധ്യവത്ക്കരണത്തിലേക്ക് നീങ്ങുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ ഊഷ്മളമായ വ്യക്തിബന്ധമാണുള്ളതെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു. ട്രംപ് പ്രസിഡന്റായ കാലംമുതൽ പ്രധാനമന്ത്രി മോദിയുമായി ശക്തമായ വ്യക്തിബന്ധമുണ്ട്. നേതാക്കൾ തമ്മിലുള്ള ബന്ധം പരമ പ്രധാനമാണ്. ഹ്രസ്വകാലത്തേക്കുള്ള നേതാക്കളല്ല, ദീർഘകാലത്തേക്കുള്ള നേതാക്കളാണിവരെന്ന് റൂബിയോ ചൂണ്ടിക്കാട്ടി.


Source link

Back to top button