test del 4 copy of del 3
ഹോർമുസ് തുറക്കുമെന്ന് വീണ്ടും ട്രംപ്, ഡീൽ ഉടൻ, ഇറാന്റെ വിദേശ ആസ്തികളിലും ‘ഇളവ്’; ക്രൂഡോയിൽ വില താഴും, അവസരം ‘മുതലാക്കിയാൽ’ കോടികളുടെ നേട്ടം

മാസങ്ങൾക്ക് ശേഷം ഹോർമുസ് തുറക്കാനുള്ള വഴി തെളിയുന്നു. ഇതിനായുള്ള ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം ഉടനുണ്ടാകുെമന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുടെ തലവന്മാരുമായി സംസാരിച്ചെന്നും ഇറാനുമായി സമാധാന കരാറിലെ വ്യവസ്ഥകൾ അന്തിമമാക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. രാജ്യാന്തര തലത്തിൽ ക്രൂഡോയിൽ പ്രതിസന്ധി രൂക്ഷമാക്കുകയും പണപ്പെരുപ്പ ഭീഷണി വർധിപ്പിക്കുകയും ചെയ്ത പ്രശ്നത്തിന് ഇതോടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ഹോർമുസ് തുറക്കുമെന്ന പ്രഖ്യാപനം രാജ്യാന്തരതലത്തിൽ നിക്ഷേപകർ ആഘോഷമാക്കും. തിങ്കളാഴ്ച ക്രൂഡോയിൽ വില താഴാൻ സാധ്യതയുണ്ട്. സ്വർണവില വർധിച്ചേക്കും. ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ചയും സമാനമായ പ്രതീക്ഷയിൽ വിപണി നേട്ടമുണ്ടാക്കിയിരുന്നു. യുഎസ് പ്രസിഡന്റിന്റെ കൂടുതൽ പ്രഖ്യാപനങ്ങൾക്ക് കാതോർക്കുകയാണ് നിലവിൽ നിക്ഷേപകർ. എന്നാൽ വൈറ്റ് ഹൗസിൽ വെടിവയ്പ്പുണ്ടായത് സമാധാന ശ്രമങ്ങളെ വൈകിപ്പിക്കാൻ ഇടയുണ്ട്. ഇറാനുമായുള്ള കരാർ പ്രഖ്യാപനവും വൈകിയേക്കുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര സൂചനകളും രൂപയുടെ പ്രകടനവും തിരിച്ചടിയായെങ്കിലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലായിരുന്നു. സെൻസെക്സ് 0.23 ശതമാനവും നിഫ്റ്റി 0.32 ശതമാനവും നേട്ടമുണ്ടാക്കി. ഹോർമുസ് തുറക്കുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ചയും വിപണി നേട്ടത്തിലായിരുന്നു. സെൻസെക്സ് 231.99 പോയിന്റ് കയറി 75,415.35ലെത്തി. നിഫ്റ്റിയാകട്ടെ 64.60 പോയിന്റ് നേട്ടത്തിൽ 23,719.30ലാണ് വ്യാപാരം അവസാനിപ്പിച്ചത്
Source link


