NEWS

വടക്കൻ ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ തകരാർ മൂലം
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ചവരെ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത.മേയ് 12നാണ് സബ്‌സ്റ്റേഷനിലെ 500 എം.വി.എ. ട്രാൻസ്‌ഫോർമറുകളിൽ ഒന്നിന്റെ 220 കെ.വി. ബുഷിംഗിൽ തകരാർ സംഭവിച്ചത്. അറ്റകുറ്റപണി പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് പവർ ഗ്രിഡ് കോർപ്പറേഷൻ അറിയിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ചവരെ 4 ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയത്.


Source link
NEWS

Back to top button