test del 4 copy of del 3

ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല; ആഹ്വാനം ചെയ്തു ‘കോക്രോച്ച് ജനതാ പാർട്ടി’, മുന്നറിയിപ്പുമായി പൊലീസ്


ബെംഗളൂരു∙ മെയ് 24ന് ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പേരില്‍ പോസ്റ്റര്‍. ടൗണ്‍ ഹാള്‍ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി കര്‍ണാടക എന്ന പേരില്‍ പ്രചരിക്കുന്ന നോട്ടിസില്‍ പറയുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കി.തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഡിജിറ്റൽ വിപ്ലവമായി മാറിയിരുന്നു. 5 ദിവസംകൊണ്ട് ഇൻസ്റ്റയിൽ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോൺഗ്രസിന്റേയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. പുണെ സ്വദേശി അഭിജീത് ദീപ്കെ(30)യാണ് എക്സിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ പേജ് തുടങ്ങിയത്. നിലവിലെ രാഷ്ട്രീയ സംസ്കാരത്തെ ട്രോളുന്ന പ്ലാറ്റ്‌ഫോം എന്ന നിലയിലായിരുന്നു തുടക്കം.


Source link

Back to top button