test del 2
റൗൾ കാസ്ട്രോയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി യു.എസ്; ക്യൂബയ്ക്കെതിരെ നീക്കം ശക്തം

മയാമി: ക്യൂബയിലെ സോഷ്യലിസ്റ്റ് സർക്കാരിനുമേൽ സമ്മർദ്ദം ശക്തമാക്കിക്കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നിർണായക നീക്കത്തിലേക്ക്. 1996-ൽ യു.എസിലെ മയാമി ആസ്ഥാനമായുള്ള പ്രവാസികളുടെ സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ (94) യു.എസ്. ഫെഡറൽ പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റംചുമത്തി.കൊലപാതകം, വിമാനം തകർക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് റൗൾ കാസ്ട്രോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. സഹോദരനും ക്യൂബൻ വിപ്ലവനായകനുമായ ഫിദൽ കാസ്ട്രോയുടെ മന്ത്രിസഭയിൽ പ്രതിരോധനമന്ത്രിയായിരുന്നു അന്ന് റൗൾ.യു.എസിലെ മയാമിയിൽ വെച്ച്, വിമാനം വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും മറ്റ് ഉന്നത നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരും പ്രഖ്യാപനം നടത്തിയത്.ക്യൂബൻ വിപ്ലവസംഘടനയായ ബ്രദേഴ്സ് ടു ദ റെസ്ക്യൂ എന്ന സംഘത്തിന്റെ രണ്ട് ചെറിയ വിമാനങ്ങളാണ് അന്ന് ക്യൂബൻ സൈന്യം വെടിവെച്ചിട്ടത്. റൗൾ കാസ്ട്രോയെ യു.എസിൽ എത്തിച്ച് വിചാരണ നേരിടാൻ അധികൃതർ എത്രത്തോളം മുന്നോട്ട് പോകുമെന്ന ചോദ്യത്തിന്, അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്വമേധയായോ അല്ലാതെയോ അദ്ദേഹം ഇവിടെ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടോഡ് ബ്ലാഞ്ച് മറുപടി നൽകി. അമേരിക്കയ്ക്ക് പുറത്തുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ യു.എസ്. പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link


