test del 5 copy of del 3
‘ലൈംഗികശേഷിയില്ലാത്തവൻ’ എന്ന് ഭർത്താവിനെ വിളിച്ചു; അപകീർത്തിക്കേസിന്റെ പരിധിയിൽ വരില്ലെന്ന് കോടതി

ലക്നൗ ∙ മതിയായ മെഡിക്കൽ തെളിവുകളുടെ പിൻബലത്തോടെ ഭാര്യ ഭർത്താവിനെ ‘ലൈംഗികശേഷിയില്ലാത്തവൻ’ എന്ന് വിളിച്ചത് അപകീർത്തിക്കേസിന്റെ പരിധിയിൽ വരില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭർത്താവ് നൽകിയ അപകീർത്തിക്കേസിൽ ഭാര്യയ്‌ക്കെതിരെ വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. യുവതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് അച്ചൽ സച്ച്ദേവ് അടങ്ങിയ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2022 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഭർത്താവിന്റെ ശാരീരികമായ പ്രശ്നത്തിനിടയിലും തങ്ങളുടെ വിവാഹബന്ധം വേർപെടുത്താനാകാത്ത വിധം തുടർന്നു എന്ന് കാണിച്ച് രണ്ട് വർഷത്തിനു ശേഷം യുവതി ഗാർഹിക പീഡന നിയമപ്രകാരം നടപടികൾ ആരംഭിച്ചു. ഇതിന് പുറമെ സ്ത്രീധന പീഡനത്തിനും ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് ഫയൽ ചെയ്തു. ഇതിന് മറുപടിയായാണ് ഭാര്യ തന്നെ ലൈംഗികശേഷിയില്ലാത്തവൻ എന്ന് വിളിച്ച് സമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഭർത്താവ് പരാതി നൽകിയത്. സ്ത്രീധന പീഡനക്കേസുകൾ പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനാണ് ഭർത്താവ് ഈ അപകീർത്തിക്കേസ് നൽകിയതെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന് 2024 ഡിസംബർ 21നാണ് വിചാരണക്കോടതി ഭാര്യയ്ക്ക് സമൻസ് അയച്ചത്.
Source link


