ദക്ഷിണേഷ്യൻ റൗണ്ട് ടേബിൾ സമ്മേളനം അമൃതയിൽ

കൊല്ലം: യുനെസ്കോയുടെ പ്രവർത്തനങ്ങളുടെയും നയപരമായ തീരുമാനങ്ങളുടെയും അവിഭാജ്യ ഘടകവും ഏറ്റവും വലിയ കരുത്തുമാണ് യുനെസ്കോ ചെയറുകളെന്ന് യുനെസ്കോ ന്യൂഡൽഹി റീജിയണൽ ഓഫീസ് ഡയറക്ടർ ടിം കർട്ടിസ് പറഞ്ഞു.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ യുനെസ്കോ ചെയറുകളുടെ രണ്ടുദിവസത്തെ റൗണ്ട് ടേബിൾ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന മൂന്ന് യുനെസ്കോ ചെയറുകളാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. സൂസൻ വൈസ് (ബംഗ്ലാദേശ്), ജാക്കോ ഡു ടോയ്റ്റ് (നേപ്പാൾ) ഉൾപ്പെടെയുള്ള യുനെസ്കോയുടെ അന്താരാഷ്ട്ര പ്രതിനിധികൾ സമ്മേളനത്തിനെത്തിയിരുന്നു. അമൃതപുരിയിലെത്തിയ സംഘം സർവ്വകലാശാലാ ചാൻസലർ മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി.
Source link


