test del 4 copy of del 3
രമേശ് വഴങ്ങിയേക്കും: ‘ആഭ്യന്തരം’ ചർച്ചകളിൽ

തിരുവനന്തപുരം ∙ മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമം ഫലപ്രാപ്തിയിലേക്ക്. മന്ത്രിസഭയിൽ ചേരണമെന്ന നിയുക്ത മുഖ്യമന്ത്രിയുടെയും കോൺഗ്രസ് ഹൈക്കമാൻഡിന്റെയും അഭ്യർഥന രമേശ് നിരസിച്ചില്ല. ആഭ്യന്തര വകുപ്പ് നൽകിയുള്ള മന്ത്രിസഭാ പ്രവേശമാണ് ചർച്ചകളിൽ. ഇന്നു ചിത്രം തെളിയും. ഇന്നലത്തെ യുഡിഎഫ് യോഗത്തിൽനിന്നു വിട്ടുനിന്ന് രമേശ് പ്രതിഷേധം തുടർന്നു.രമേശ് ഇടഞ്ഞുനിൽക്കുന്നത് തുടർപ്രക്രിയയെക്കൂടി ബാധിക്കരുതെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രമേശിനു സന്ദേശങ്ങൾ അയച്ചു. മാറിനിൽക്കരുതെന്ന് ആവശ്യപ്പെട്ട് എ.കെ.ആന്റണിയുടെ വിളിയുമെത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും വീട്ടിലെത്തി.
Source link


