test del 4 copy of del 3

ഹാന്റവൈറസ്; ഫ്രാൻസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചോ? | Fact Check


എലികളിൽ നിന്ന് പടരുന്ന രോഗമായ ആൻഡീസ് സ്‌ട്രെയിൻ ഹന്റവൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച ഡച്ച് ട്രാൻസ്-അറ്റ്ലാന്റിക് ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിൽ യാത്ര ചെയ്ത ഡച്ച് ദമ്പതികളും ഒരു ജർമൻ സ്ത്രീയും ഉൾപ്പെടെ മൂന്ന് പേർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു. കപ്പലിൽ നിന്നുള്ള യാത്രക്കാരെയും അവരുടെ അടുത്ത സമ്പർക്കത്തിൽപ്പെട്ടവരെയും ആരോഗ്യ വിദഗ്‌ധർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഹന്റാവൈറസ് ബാധയെത്തുടർന്ന് ഫ്രാൻസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.HERE WE GO AGAIN!France is the first country to LOCKDOWN  6 years after COVID Yes France is currently LOCKED DOWN എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. വൈറൽ പോസ്റ്റ് കാണാംകൂടുതൽ റിപ്പോർട്ടുകൾ  പരിശോധിച്ചപ്പോൾ  നെതർലാൻഡ്‌സ്, യുകെ, ജർമനി, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലെ പൗരന്മാർക്ക് ഹാന്റവൈറസ് ബാധിച്ചതായി കണ്ടെത്തി. എന്നാൽ ഈ രാജ്യങ്ങളിലൊന്നും ലോക്ക്ഡൗണുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ നിലവിലെ സാഹചര്യം നിരീക്ഷിക്കുന്ന ആരോഗ്യ വിദഗ്ധർ, ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളും ലഭിച്ചു.


Source link

Back to top button