KERALAMLATEST NEWS

‘കർത്താവേ നീ കൽപ്പിച്ചപ്പോൾ’; ഹിറ്റ് ഗാനത്തിന് ആടിത്തിമിർത്ത് ദിലീപ്, ഒപ്പം നിഖിലയും ഡയാനയും, വീഡിയോ

‘കർത്താവേ നീ കൽപിച്ചപ്പോൾ’ എന്ന ഹിറ്റ് പാട്ടിനൊപ്പം ചുവട് വച്ച് ദിലീപും നിഖില വിമലും ഡയാനയും. അടുത്തിടെ ദോഹയിൽ നടന്ന സ്റ്റേജ് പരിപാടിക്കിടെയായിരുന്നു താരങ്ങളുടെ നൃത്തം. ചുരുങ്ങിയ സമയത്തിനകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ വിഡിയോയ്‌ക്ക് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ദിലീപിനെ വേദിയിൽ ഇത്ര ഊർജസ്വലതയോടെ കാണുന്നതെന്നാണ് വിഡിയോയ്‌ക്ക് താഴെ വന്ന കമന്റുകൾ. ’57-ാം വയസിലും കിടിലൻ ഡാൻസിലൂടെ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് ദിലീപ്, ഡാൻസ് പൊളിച്ചു’, തുടങ്ങി നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

2011ൽ പുറത്തിറങ്ങിയ ‘ക്രിസ്‌ത്യൻ ബ്രദേഴ്സ്’ എന്ന ചിത്രത്തിലേതാണ് ‘കർത്താവേ നീ കൽപിച്ചപ്പോൾ’ എന്ന ഗാനം. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ദീപക് ദേവ് ആണ് ഈണമൊരുക്കിയത്. ശങ്കർ മഹാദേവും റിമി ടോമിയും ചേർന്നാണ് ഗാനം ആലപിച്ചത്. ദിലീപും കാവ്യ മാധവനും ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

” target=”_blank”>വീഡിയോ


Source link

Related Articles

Back to top button