INDIALATEST NEWS

പൂഞ്ചിൽ പാക്ക് കടന്നുകയറ്റം, വെടിവയ്പ്


ജമ്മു ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ പാക്ക് സൈന്യം അതിക്രമിച്ചു കടന്ന് വെടിയുതിർത്തതായി ഇന്ത്യൻ സേനാ വക്താവ് ലഫ്. കേണൽ സുനീൽ ബർത്‍വാൾ അറിയിച്ചു. വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ഇന്ത്യൻ സേന സംയമനത്തോടെ പ്രതികരിച്ചെന്നും സ്ഥിതി നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതിക്രമിച്ചു കടക്കുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് 5 പാക്ക് സൈനികർക്കു പരുക്കേറ്റു. 2021 ഫെബ്രുവരി 25ലെ വെടിനിർത്തൽ കരാറിനുശേഷം നിയന്ത്രണരേഖയിൽ സംഘർഷം അപൂർവമാണ്.


Source link

Related Articles

Back to top button