ലോക്സഭാ മണ്ഡല പുനർനിർണയം: പ്രമേയം പാസാക്കി തെലുങ്കാന നിയമസഭ

ഹൈദരബാദ്: ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ തെലുങ്കാന നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയാണ് പ്രമേയം അവതരിപ്പിച്ചത്. തെലുങ്കാനയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 119ൽനിന്ന് 153 ആയി ഉയർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. “ജനസംഖ്യ അടിസ്ഥാനമാക്കി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ വിഹിതം 24 ശതമാനത്തിൽനിന്ന് 19 ശതമാനമായി കുറയും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയശബ്ദം നഷ്ടമാകും”- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ പാർട്ടികളും ഒത്തൊരുമിച്ച് കേന്ദ്രത്തെ സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡല പുനർനിർണയ വിഷയത്തിൽ തെലുങ്കാന സർക്കാർ സംഘടിപ്പിക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം, കർണാടക മുഖ്യമന്ത്രിമാരോട് രേവന്ത് റെഡ്ഢി അഭ്യർഥിച്ചു.
Source link