ഫാദേഴ്സ് എന്‍ഡോവ്മെന്റ് പദ്ധതിയിലേക്ക് 47.50 കോടി നല്കി എം.എ. യൂസഫലി

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റംസാനോടനുബന്ധിച്ചു പ്രഖ്യാപിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. 47.50 കോടിയോളം രൂപ (രണ്ടു കോടി ദിര്‍ഹം) യാണ് പദ്ധതിക്കുവേണ്ടി യൂസഫലി നല്‍കിയത്. ലോകമെങ്ങും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും അര്‍ഹരായവരുടെയും ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുക എന്ന വലിയ ലക്ഷ്യം യാഥാര്‍ഥ്യമാകുന്നതില്‍ എറെ സന്തോഷമുണ്ടെന്നും വിശുദ്ധമാസത്തില്‍ പിതാക്കന്മാര്ക്ക് നല്കുന്ന ഏറ്റവും മികച്ച ആദരമാണിതെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മാതൃകാപരമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണു ഫാദേഴ്സ് എന്‍ഡോവമെന്റ് പദ്ധതിയെന്നും ഈ കാരുണ്യപ്രവര്‍ത്തനത്തില്‍ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

Source link