‘പിശാച് വരുന്നു’; ‘എമ്പുരാൻ’ അപ്ഡേറ്റുമായി പൃഥ്വി; ആവേശത്തോടെ ആരാധകർ

സിനിമാ പ്രേമികളെ ആവേശത്തിലാക്കി ‘എമ്പുരാന്റെ’ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ് സുകുമാരൻ. ‘‘നിങ്ങളുടെ ഏറ്റവും വലിയ ഉയർച്ചയുടെ നിമിഷത്തിൽ, സൂക്ഷിക്കുക. അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത്” എന്നൊരു വാചകവും പോസ്റ്റിനൊപ്പം കാണാം. “പിശാച് പ്രയോഗിച്ച ഏറ്റവും വലിയ വിദ്യ, അവൻ ജീവിച്ചിരിപ്പില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ്” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.3 വർഷം മുൻപ് എമ്പുരാന്റെ പ്രി പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയം പൃഥ്വിരാജ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ലൂസിഫറിലെ മോഹൻലാലിന്റെ ഒരു ചിത്രത്തിനും ഇതേ വാക്കുകളാണ് നൽകിയത്. പ്രശസ്ത നടൻ ഡെൻസzൽ വാഷിങ്ങ്ടണിന്റേതാണ് ഈ വാക്കുകൾ എന്ന് 2022ലെ ഓസ്കർ വേദിയിൽ വിൽ സ്മിത്ത് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെടുത്തി പൃഥ്വിരാജ് ഉപയോഗിച്ച ഈ വാക്കുകൾ ചിത്രത്തിലും പ്രതീക്ഷിക്കാമോ എന്ന് ആരാധകർ ചോദിക്കുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ ട്രെയിലർ ഉടൻ റിലീസ് ചെയ്യും.
Source link