LATEST NEWS
ആറ്റുകാൽ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട കേസ്: കൗൺസിലർ ഉണ്ണികൃഷ്ണന് മുൻകൂർ ജാമ്യം

തിരുവനന്തപുരം∙ ആറ്റുകാൽ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ടു പൊലീസുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു ഫോർട്ട് പൊലീസ് എടുത്ത കേസിൽ കൗൺസിലർ ഉണ്ണികൃഷ്ണന് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പൊലീസിനെ ഉപദ്രവിച്ചു എന്ന പ്രോസിക്യൂഷൻ വാദം തള്ളിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഉണ്ണികൃഷ്ണൻ ഹാജരാക്കിയ വിഡിയോ തെളിവുകൾ ഉൾപ്പെടെ കോടതി പരിശോധിച്ചിരുന്നു.
Source link