KERALAMLATEST NEWS
എൻ.ടി.പി.സി ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നു

റാഞ്ചി: ജാർഖണ്ഡിൽ എൻ.ടി.പി.സി കെരേദാരി കൽക്കരി ഖനികളുടെ ഡെപ്യൂട്ടി ജനറൽ മാനേജർ കുമാർ ഗൗരവിനെ അജ്ഞാതർ വെടിവച്ചു കൊന്നു.
ഹസാരിബാഗ് ജില്ലയിലെ ഫതാഹ ചൗക്കിന് സമീപം ഇന്നലെയായിരുന്നു സംഭവം. രാവിലെ 9:30 ഓടെ ഗൗരവ് ഹസാരിബാഗിലെ വസതിയിൽ നിന്ന് ഓഫീസിലേക്ക് പോകുമ്പോഴാണ് സംഭവം. മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ അദ്ദേഹത്തിന്റെ കാർ തടഞ്ഞുനിറുത്തി വെടിയുതിർക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് കമ്പനി ജനറൽ മാനേജർ കൊല്ലപ്പെട്ടിരുന്നു. നിരവധി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
Source link