ശരത് കമല്‍ വിരമിക്കുന്നു

ചെന്നൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടേബിള്‍ ടെന്നീസ് പുരുഷ താരമായ ശരത് കമല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ മാസം 25 മുതല്‍ 30വരെ ചെന്നൈയില്‍ നടക്കുന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്ററായിരിക്കും തന്റെ അവസാന ടൂര്‍ണമെന്റ് എന്ന് കമല്‍ വ്യക്തമാക്കി. 1999ല്‍ ചെന്നൈയില്‍ നടന്ന ഏഷ്യന്‍ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ശരത് കമലിന്റെ കരിയര്‍ ആരംഭിച്ചത്.
ഏഴു സ്വര്‍ണം ഉള്‍പ്പെടെ 13 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍, ഏഷ്യന്‍ ഗെയിംസ് വെങ്കലം അടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കി. അഞ്ച് ഒളിമ്പിക്സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Source link