KERALAM

ക്രാഷിംഗ് വേവ്‌സ്: തരംഗമായി ആഞ്ഞടിക്കുന്ന തിരമാലകള്‍

CW

മേനംകുളത്തെ ദേശസേവാനി ഗ്രന്ഥശാലയെ ചുഴറ്റിയടിച്ചുകൊണ്ട് ആഞ്ഞടിക്കുന്ന തിരമാലകള്‍ തരംഗമായി. സെയ്ന്റ് ആന്‍ഡ്രൂസ് , മേനംകുളം മേഖലയിലെ കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ അഭ്രപാളികളായിലേക്കു പകര്‍ത്താനായി ഇറങ്ങിയപ്പോള്‍ ഇതൊരു ചരിത്രമാകുമെന്നു ആരും കരുതിയിരുന്നില്ല. കേവലം ഒരു ഡോക്യൂമെന്ററി ആയി മാത്രം തീരേണ്ട ഈ കാഴ്ചയുടെ തിരമാലകള്‍ അടിച്ചുകയറിയതു ഓരോ മല്‍സ്യത്തൊഴിലാളിയുടെയും കണ്ണീരില്‍ കുളിച്ച ജീവിത കാഴ്ചകളിലൂടെ കാഴ്ചക്കാരന്റെ ഹൃദയത്തിലേക്ക് ആയിരുന്നു.

ക്രാഷിംഗ് വേവ്‌സ് എന്ന ഈ ഇംഗ്ലീഷ് ഡോക്യൂമെന്ററിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സസ്സ്‌സ് യൂണിവേഴ്‌സിറ്റിയിലെ തീരദേശ കാലാവസ്ഥാ മേഖലയിലെ ഗവേഷകന്‍ ആയിരുന്ന മാക്‌സ് മാര്‍ട്ടിന്‍ ആയിരുന്നു , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി അനില്‍കുമാറും, തിരമാലകളുടെ താളത്തിനൊത്തു ഉയര്‍ന്നും താഴ്ന്നും ചലിക്കുന്ന മല്‍സ്യത്തൊഴിലാളിയുടെ ആത്മ സംഘര്‍ഷങ്ങള്‍ക്കു പശ്ചാത്തല സംഗീതം ഒരുക്കിയത് ഇവാന്‍ പെരേര ആയിരുന്നു. സെന്റ് ആന്‍ഡ്രൂസ് സ്വദേശി ജോണ്‍ ബെന്നറ്റ് ആണ് ക്രാഷിംഗ് വേവ്‌സ് എന്ന ഈ ഡോക്യൂമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചത്. മേനംകുളം സ്വദേശി സിനിമാട്ടോഗ്രാഫറുമായ വിന്‍സി ലോപ്പസ് ആയിരുന്നു ഛായാഗ്രഹണം , ചിത്രസംയോജനവുമായി പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫറും, എഡിറ്ററും കൂടിയായ ബിജു കാരക്കോണവും ഈ ചരിത്ര ഡോക്യൂമെന്ററിയുടെ ഭാഗമായി.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേനംകുളം ദേശസേവിനി ഗ്രന്ഥശാലയില്‍ പൊതുജനങ്ങള്‍ക്കായി ആദ്യത്തെ പ്രദര്‍ശനം കേരളാ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രശസ്ത നടനും എഴുത്തുകാരനുമായ ശ്രീ പ്രേംകുമാര്‍ ഉത്ഘാടനം ചെയ്തു ദേശസേവിനി ഗ്രന്ഥശാലാ സെക്രട്ടറി വിനയകുമാര്‍, പ്രസിഡന്റ് സദാശിവന്‍, ഡോക്യുമെന്ററി ഡയറക്ടര്‍ ബെന്നറ്റ് ജോണ്‍, ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി വിന്‍സി ലോപ്പസ്, എഡിറ്റര്‍ ബിജു കാരക്കോണം, ആര്‍ട്ടിസ്റ്റ് സജിത്ത് റെമഡി എന്നിവര്‍ ആദ്യ പൊതു പ്രദര്‍ശനത്തിന് സന്നിഹിതരായിരുന്നു. സാധാരണ ഡോക്യൂമെന്ററികളെ അപേക്ഷിച്ചു ഈ കാഴ്ചകള്‍ ഒരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയിരുന്നു എന്ന് പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.കുറച്ച് ധൈര്യശാലികള്‍. ലോകത്തിലെ ഏറ്റവും അപകടകരമായ ജോലി. അന്നന്നത്തെ അന്നത്തിനായുള്ള പോരാട്ടം, ചൂടുപിടിച്ച ഭൂഗോളത്തില്‍ രോഷാകുലമായ സമുദ്രം. അറബിക്കടലിലെ മണ്‍സൂണ്‍ കാറ്റിലും തെക്കന്‍ കൊടുങ്കാറ്റിലും ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകളെ അതിജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കഥയാണ് ക്രാഷിംഗ് വേവ്സ് പറയുന്നത്. ക്രാഷിംഗ് വേവ്‌സ് കേരളത്തിലെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ തിരുവനന്തപുരത്തെ പ്രാദേശിക മത്സ്യബന്ധന സമൂഹത്തിന്റെ കഥകള്‍ പകര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും ചൂടേറിയ, പ്രക്ഷുബ്ധമായ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൂടെ അവര്‍ തരണം ചെയ്യുന്ന പ്രതിസന്ധികളിലൂടെ ഈ ഡോക്യുമെന്ററി സഞ്ചരിക്കുന്നു.

ശ്വാസം മുട്ടിക്കുന്ന, നാടകീയമായ ദൃശ്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തില്‍ താഴത്തെ അന്തരീക്ഷവും മുകളിലെ സമുദ്രവും ചൂടാകുന്നത് കാരണം കൊടുങ്കാറ്റ് ഉണ്ടാകുകയും കാര്‍മേഘങ്ങള്‍ അടുക്കുകയും, തീവ്രമായ ചുഴലിക്കാറ്റുകളെ സൃഷ്ടിക്കുകയും ചെയ്യുന്നത് മല്‍സ്യബന്ധനത്തെ ബാധിക്കുന്നത് തിരക്കാഴ്ചകളിലൂടെ ആസ്വാദക മനസിലേക്ക് പകര്‍ന്നുനല്‍കാന്‍ സാധിച്ചിട്ടുണ്ട്. കടല്‍ പലതരത്തിലും നിരോധിത മേഖലയായി മാറുമ്പോഴും പുരുഷന്മാര്‍ക്ക് അവരുടെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി സമ്പാദിക്കണം ആകെ അറിയാവുന്ന തൊഴില്‍ മല്‍സ്യബന്ധനം മാത്രമാണ്. പ്രകൃതിയുടെ ശക്തമായ കരങ്ങള്‍ അവരുടെ ചെറുവള്ളങ്ങളെ ഒരു കളിപ്പാട്ടം പോലെകടലിലേക്ക് വലിച്ചെറിയുന്നു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഈ പകിടകളിയില്‍ കുടുങ്ങിയ മനുഷ്യര്‍ നിലനില്‍പ്പിനായി പൊരുതുന്ന കാഴ്ച കാഴ്ചക്കാരുടെ മനസുകളെ പിടിച്ചുലക്കുന്നു.

കേരളത്തിന്റെ തെക്ക് കൊല്ലംകോട് മുതല്‍ പടിഞ്ഞാറ് മഞ്ചേശ്വരം വരെ അഞ്ഞൂറ്റി അമ്പതു കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന അറബിക്കടലിന്റെ തീരപ്രദേശം പവിഴപുറ്റുകളും, വിവിധ തരം മല്‍സ്യസമ്പത്തുകളും അടങ്ങിയ ജൈവ വൈവിധ്യങ്ങളുടെ അനുഗ്രഹീത മേഖലയാണ്. കേരളത്തിന്റെ തെക്കന്‍ തീരപ്രദേശങ്ങള്‍ പ്രതേകിച്ചും തിരുവനന്തപുരം ജില്ലയുടെ ബന്ധപ്പെട്ട തീരദേശ പരിസ്ഥിതി ഏറെ സവിശേഷതകള്‍ ഉള്ളതാണ്.

ലക്ഷകണക്കിന് മല്‍സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ ഒട്ടനവധി മനുഷ്യരുടെയും അതിലൂടെ രാജ്യത്തിന്റെയും സാമ്പത്തിക അഭിവൃത്തിക്ക് കടല്‍ എന്നും ഒരു അക്ഷയ ഖനിയായി നൂറ്റാണ്ടുകളായി നിലനിന്നു പൊന്നുവരുന്നു.

ക്രാഷിംഗ് വേവ്‌സ് എന്ന ഈ ഡോക്യുമെന്ററി തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും, ലോകമെമ്പാടുമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കഥയാണിത്. അപകടസാധ്യതയുള്ള, അപകടകരമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന, പ്രകൃതിയുടെ അതിര്‍ത്തികളില്‍ ജീവിക്കുന്ന ആളുകള്‍. അവരുടെ ജീവനും ഉപജീവനമാര്‍ഗവും സംരക്ഷിക്കാന്‍ ദൈനംദിന പോരാട്ടത്തില്‍ ഏര്‍പ്പെടുന്നു. ഇതുപോലുള്ള ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മനുഷ്യനും പ്രകൃതിയും തമ്മില്‍ ചിലപ്പോഴെങ്കിലും നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പകരുന്നു.ഡോക്യൂമെന്ററി കണ്ടിറങ്ങുന്ന ഓരോ മനുഷ്യരും അവരുടെ ആരെയൊക്കെയോ ഈ കാഴ്ചകളില്‍ ഓര്‍ത്തുപോകുന്നു. കടലെടുത്ത ഉറ്റവരെയും ഉടയവരെയും , സുഹൃത്തുക്കളെയും, ഒരു പരിചയവും ഇല്ലാതെ മനുഷ്യരെയും അവരുടെ നൊമ്പരങ്ങളെയും തങ്ങളുടെ കൂടെ നൊമ്പരമായി മാറ്റുവാന്‍ ഈ ഒരുമണിക്കൂര്‍ ഡോക്യുമെന്ററി കാരണമാകുന്നു. ഒരൂ നിമിഷങ്ങളും ഉദ്യോഗഭരിതമായി മാറുന്ന ഈ കാഴ്ചയെ രൗദ്രത ആഞ്ഞടിക്കുന്ന മണ്‍സൂണ്‍ കടല്‍ത്തിരകളെ ഓര്‍മിപ്പിക്കും. ക്യാമറാമാന്റെ വാക്കുകളില്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചുനാള്‍ കഴിജപ്പോഴേക്കും ഞങ്ങളുടെ ഡോക്യൂമെന്ററിയെ തിരയെടുത്തു. രണ്ടുവര്‍ഷത്തെ പരിശ്രമമാണ് ഈ കാഴ്ചയുടെ തിരയിളക്കമായി മാറിയത്. ഡോക്യുമെന്ററി കണ്ട ഒരു വീട്ടമ്മ പറഞ്ഞത് ജീവിതത്തില്‍ ഇനി മല്‍സ്യം വാങ്ങാന്‍ പോകുമ്പോള്‍ അവരോടു വിലപേശില്ല എന്നായിരുന്നു. അവരുടെ ഹൃദയത്തില്‍നിന്നും വന്ന ഈ വാക്കു തന്നെയാണ് ക്രാഷിംഗ് വേവ്‌സ് അടിച്ചുകയറിയതു ഓരോരുത്തരുടെ ഹൃദയങ്ങളിലേക്കു ആയിരുന്നു എന്നതിന്റെ തെളിവ് .


Source link

Related Articles

Back to top button