INDIA

‘മാന്യത പാലിക്കുമെങ്കിൽ ഷോ തുടരാം; മോശം ഭാഷ ഉപയോഗിക്കുന്നത് ഹാസ്യമല്ല’

‘മാന്യത പാലിക്കുമെങ്കിൽ ഷോ തുടരാം; മോശം ഭാഷ ഉപയോഗിക്കുന്നത് ഹാസ്യമല്ല’ – Ranveer Allahbadia’s Podcast Restored – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

‘മാന്യത പാലിക്കുമെങ്കിൽ ഷോ തുടരാം; മോശം ഭാഷ ഉപയോഗിക്കുന്നത് ഹാസ്യമല്ല’

ഓൺലൈൻ ഡെസ്‍ക്

Published: March 03 , 2025 03:58 PM IST

1 minute Read

രൺവീർ അല്ലാബാഡിയ (Photo Special Arrangement)

ന്യൂഡൽഹി∙ വിവാദ യുട്യൂബർ രൺവീർ അലാബാദിയയ്ക്കു തന്റെ പോഡ്കാസ്റ്റ് പരിപാടി സംപ്രേഷണം ചെയ്യാനുള്ള അനുമതി നൽകി സുപ്രീംകോടതി. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിലൂടെ വിവാദ പരാമർശം നടത്തിയ രൺവീർ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. തന്റെ ഒരേയൊരു ഉപജീവന മാർഗമാണ് യുട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ദി രൺവീർ ഷോ’ എന്ന പോഡ്കാസ്റ്റെന്നായിരുന്നു ഹർജിയിൽ രൺവീർ പറഞ്ഞിരുന്നത്. തന്റെ കീഴിൽ ഒന്നിലധികം ജീവനക്കാരുണ്ടെന്നും അതിനാൽ പരിപാടിക്കു അനുമതി നൽകണമെന്നും ഹർജിയിൽ യുട്യൂബർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം പരിപാടികളിൽ മാന്യത പാലിക്കുമെന്ന ഉറപ്പുനൽകണമെന്നു സുപ്രീകോടതി ഹർജി പരിഗണിക്കവെ ആവശ്യപ്പെട്ടു. ഏതു പ്രായത്തിലുള്ളവർക്കും കാണാൻ കഴിയുന്ന തരത്തിൽ സ്വന്തം ഷോകൾ മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾ പാലിക്കുമെന്നു ഹർജിക്കാരൻ ഉറപ്പുനൽകണം. അങ്ങനെയെങ്കിൽ ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാൻ അനുവാദമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. പോഡ്‌കാസ്റ്റ് റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയും ഇതോടൊപ്പം സുപ്രീം കോടതി തള്ളി.

സംസാര സ്വാതന്ത്ര്യത്തിന് അതിന്റേതായ പരിമിതികളുണ്ടെന്നും കോടതി ഹർജി പരിഗണിക്കവെ അറിയിച്ചു. മോശം ഭാഷ ഉപയോഗിക്കുന്നതു ഹാസ്യമല്ല. ബോളിവുഡിൽ ചില മികച്ച ഹാസ്യനടന്മാരും നല്ല എഴുത്തുകാരുമുണ്ട്. അതു സർഗ്ഗാത്മകതയുടെ ഘടകമാണെന്നും കോടതി അറിയിച്ചു. കേസ് അന്വേഷിക്കുന്ന ഘട്ടത്തിൽ രൺവീർ അലാബാദിയ വിദേശത്തേക്കു പോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയയ്‌ക്കെതിരെ നേരത്തേ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ‌‌‌അലാബാദിയയുടെ ഉള്ളിലുള്ള മാലിന്യമാണ് യുട്യൂബ് ചാനലിലൂടെ ഛർദിക്കുന്നതെന്നു പറഞ്ഞ കോടതി, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ, സാമൂഹിക മര്യാദകൾക്കെതിരെ തോന്നുന്നതെന്തും പറയാനുള്ള അവകാശം ആർക്കുമില്ലെന്നും വ്യക്തമാക്കിയിരുന്നു.

English Summary:
Ranveer Allahbadia’s Podcast Program Restored: “The Ranveer Show,” has been reinstated by the Supreme Court. Supreme Court Imposes Strict Conditions.

പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….

7lh3ndjepu0iqiujkb7c11a524 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt mo-technology-youtuber mo-crime-crime-news


Source link

Related Articles

Back to top button