KERALAM
സംയുക്ത സൈനിക മേധാവി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ പോരാട്ടവീര്യത്തെക്കുറിച്ച് സെന്റർ ഫോർ എയർ പവർ സ്റ്റഡീസും ദക്ഷിണ വ്യോമസേനയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വ്യോമസേനാ ഉപമേധാവി എയർ മാർഷൽ എസ്.പി.ധാർകർ സന്നിഹിതനായിരുന്നു. വിശിഷ്ടാതിഥികളെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി.മണികണ്ഠൻ സ്വീകരിച്ചു.
Source link