INDIALATEST NEWS

ഉറങ്ങാൻ വേണ്ടി മുങ്ങരുത്, ഇനി ഇരുന്നുറങ്ങാം; എംഎൽഎമാർക്ക് 15 റിക്ലൈനർ കസേരകൾ


ബെംഗളൂരു ∙ നിയമസഭാ സമ്മേളനത്തിനിടെയുള്ള ‘മുങ്ങൽ’ തടയാൻ എംഎൽഎമാർക്ക് വിശ്രമിക്കാനും ഉല്ലാസത്തിനും കർണാടക കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു. മാർച്ച് 3ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ നിയമ സഭയിലെ വിശ്രമമുറിയിൽ 15 റിക്ലൈനർ കസേരകൾ ക്രമീകരിക്കുമെന്ന് സ്പീക്കർ യു.ടി.ഖാദർ പറഞ്ഞു.എംഎൽഎമാർക്ക് ഇതിൽ സുഖമായി കിടന്ന് ഉറങ്ങാനും വിശ്രമിക്കാനും സാധിക്കും. ഉച്ചഭക്ഷണത്തിന് ശേഷം എംഎൽഎമാർ പലരും സഭാനടപടികളിൽ പങ്കെടുക്കാതെ എംഎൽഎ ഹോ സ്റ്റലുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. വാടകയ്ക്കെടുക്കുന്ന റിക്ലൈനർ കസേരകൾ സഭാനടപടികൾക്ക് ശേഷം തിരിച്ചുനൽകും. അംഗങ്ങൾക്കു ചായയും കാപ്പിയും ഉൾപ്പെടെ ക്രമീകരിക്കും.


Source link

Related Articles

Back to top button