BUSINESS

വെളിച്ചെണ്ണയ്ക്ക് വില കൂടുന്നു; രാജ്യാന്തരവില ഉയർന്നിട്ടും കുലുങ്ങാതെ കേരളത്തിലെ റബർ, അങ്ങാടിവില ഇന്ന് ഇങ്ങനെ


കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില വീണ്ടും ഉണർവിൽ. 100 രൂപയാണ് വർധിച്ചത്. അതേസമയം, കുരുമുളക് വില താഴുകയാണ്. ഉൽപാദന സീസൺ ആയതിനാൽ വില കൂടുതൽ താഴേക്കുനീങ്ങുമെന്ന പ്രതീക്ഷയിൽ വാങ്ങലുകാർ വിട്ടുനിൽക്കുന്നത് വിലയെ  ബാധിക്കുന്നു. കൊച്ചിയിൽ അൺഗാർബിൾഡിന് 100 രൂപ കുറഞ്ഞു.കൽപ്പറ്റ വിപണിയിൽ കാപ്പി, ഇഞ്ചി വിലകൾക്ക് മാറ്റമില്ല. കട്ടപ്പന വിപണിയിൽ കൊക്കോ വില കുറഞ്ഞു. കൊക്കോ ഉണക്ക മാറ്റമില്ലാതെ നിൽക്കുന്നു. യുഎസിന്റെ കടുത്ത തീരുവനയം റബർ വിപണിക്കും തിരിച്ചടിയാകുമെന്ന ആശങ്കയ്ക്കിടയിലും ബാങ്കോക്ക് വില ഒരു രൂപ കൂടി ഉയർന്നു. കേരളത്തിൽ മാറ്റമില്ലാതെ തന്നെ തുടരുന്നു.


Source link

Related Articles

Back to top button