INDIA

ഡൽഹിയിൽ ‘ട്രിപ്പിൾ എൻജിൻ സർക്കാർ’ നീക്കം; കോർപറേഷൻ പിടിക്കാൻ ബിജെപി

ഡൽഹിയിൽ ‘ട്രിപ്പിൾ എൻജിൻ സർക്കാർ’ നീക്കം; കോർപറേഷൻ പിടിക്കാൻ ബിജെപി | ഡൽഹി | ബിജെപി | എഎപി | മനോരമ ഓൺലൈൻ ന്യൂസ് – BJP Secures Majority in Delhi MCD After AAP Councilors Defect | BJP | AAP | Delhi | Malayala Manorama Online News

ഡൽഹിയിൽ ‘ട്രിപ്പിൾ എൻജിൻ സർക്കാർ’ നീക്കം; കോർപറേഷൻ പിടിക്കാൻ ബിജെപി

ഓൺലൈൻ ഡെസ്ക്

Published: February 17 , 2025 06:59 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ മൂന്ന് ആം ആദ്മി പാർട്ടി കൗൺസിലർമാർ കൂറുമാറിയതോടെ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എഎപിയിലെ അനിത ബസോയ, നിഖിൽ ചപ്രാണ, ധരംവീർ എന്നിവരാണ് കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നത്. ഇതോടെ രാജ്യതലസ്ഥാനത്ത് ‘ട്രിപ്പിൾ എൻജിൻ’ സർക്കാർ എന്ന ബിജെപി നീക്കത്തിന് കരുത്തേറി. തലസ്ഥാനത്ത് ട്രിപ്പിൾ എൻജിൻ സർക്കാർ ഭരണമുണ്ടാകുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ പറഞ്ഞു. കൂടുതൽ പേർ എഎപി വിട്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൂറുമാറി മൂന്നുപേർ കൂടി എത്തിയതോടെ 250 അംഗ കോർപ്പറേഷനിൽ ബിജെപിയുടെ അംഗബലം 116 ആയി ഉയർന്നു. എഎപിക്ക് 114 ഉം കോൺഗ്രസിന് എട്ടും സീറ്റുകളാണുള്ളത്. കോർപറേഷനിൽ കൂറുമാറ്റനിയമം ബാധകമല്ലാത്തതിനാൽ ബിജെപിയിൽ ചേർന്നവർക്കെതിരെ അയോഗ്യതാ നടപടികളുണ്ടാവില്ല. നിയമസഭാ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർപദവി ലക്ഷ്യമിട്ടാണ് ബിജെപി നീക്കം നടത്തുന്നത്. നിലവിൽ ഡൽഹിയിൽ എഎപിയുടെ മേയറാണ്. 

ഏപ്രിലിൽ നടക്കാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ എംസിഡി പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതുകൂടാതെ, കൂടുതൽ എഎപി കൗൺസിലർമാർ തങ്ങൾക്കു വോട്ടുചെയ്യുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. എഎപിയുടെ മൂന്നു കൗൺസിലർമാരും ബിജെപിയുടെ എട്ട് കൗൺസിലർമാരും നിയമസഭയിലേക്കു മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മറ്റൊരംഗമായ കമൽജീത് ഷെരാവത് എംപിയാവുകയും ചെയ്തു. ഇതോടെ എംസിഡിയിൽ 12 കൗൺസിലർ സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ഒഴിവുകളുണ്ടെങ്കിലും മേയർ തിരഞ്ഞെടുപ്പിനെ അത് ബാധിക്കില്ല.
നിലവിലെ അംഗബലം വച്ച് ബിജെപിക്ക് ഭരണം പിടിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ 48 സീറ്റ് നേടിയതോടെ ബിജെപിക്ക് 10 പ്രതിനിധികളെ എംസിഡിയിലേക്ക് നാമനിർദേശം ചെയ്യാൻ കഴിയും. എഎപിക്ക് നാലംഗങ്ങളെ മാത്രമേ നാമനിർദേശം ചെയ്യാൻ കഴിയൂ. നാമനിർദേശം ചെയ്യുന്ന ആകെ അംഗങ്ങളുടെ എണ്ണം 14 ആണ്.

English Summary:
Delhi Mayor Election: BJP Secures Majority in Delhi MCD After AAP Councilors Defect

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-congress 6ab2qobvjf63llo72naq2bhqj4 mo-politics-parties-aap


Source link

Related Articles

Back to top button