BUSINESS

ആദായ നികുതി ബില്ലിൽ പുതിയതായി എന്തൊക്കെ ഉണ്ട് ? പഴയ വീഞ്ഞ് പുതിയ കുപ്പിയിലോ?


പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ഇന്ന് ഉച്ചയ്ക്ക് ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ‘നികുതി വർഷം’ എന്ന പുതിയ ആശയം ഇതിന്റെ പ്രത്യേകതയാണ്. പുതിയ ആദായനികുതി ബില്ലിൽ ഇതുവരെ വലിയ ഘടനാപരമായ മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാഷ ലളിതമാക്കിയിട്ടുണ്ട്. ധനമന്ത്രി പറഞ്ഞതു പോലെ സംശയമുള്ള  പല ഭാഗങ്ങളും  നീക്കം ചെയ്തിട്ടുണ്ട്. പുതിയ ബില്ലിൽ 23 അധ്യായങ്ങളും 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളും ഉൾപ്പെടുന്നു. 298 ആയിരുന്ന വിഭാഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെങ്കിലും, അധിക വ്യവസ്ഥകൾ നീക്കം ചെയ്തതും ലളിതമാക്കിയ ഭാഷയും കാരണം ബിൽ ഇപ്പോഴും ചെറുതാണ്.


Source link

Related Articles

Back to top button