KERALAM

‘കെഎസ്ആർടിസി ജീവനക്കാർ ഗണേശ് കുമാറിനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണത്’

തിരുവനന്തപുരം: കെഎസ്ആർടിസി ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നടത്തിയ പണിമുടക്കിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെബി ഗണേശ് കുമാർ രംഗത്ത്. ജീവനക്കാർ ഗണേശ് കുമാറിനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് എന്റെ അഭ്യർത്ഥന കേട്ട് അവർ ജനങ്ങൾക്കൊപ്പം നിന്ന് പണിമുടക്ക് പരാജയപ്പെടുത്തിയതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സമരത്തിന്റെ പേരിൽ കൊട്ടാരക്കരയിൽ 8 ബസുകളുടെ വയറുകളാണ് ചിലർ വലിച്ചുപറിച്ചു നശിപ്പിച്ചത്. ഒരു ദിവസംകൊണ്ട് സമരം അങ്ങ് കഴിയും, അടുത്ത ദിവസം ബസ് ഓടാനുള്ളതല്ലേ. ഇത് സമരമല്ല, അക്രമമാണ്, അത് നല്ലൊരു രാഷ്ട്രീയമാണെന്ന് ഞാൻ കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകളിലേക്ക്..
‘കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, കെഎസ്ആർടിസി ഒരിക്കലും തകർക്കരുത് എന്ന് ജീവനക്കാർ രാഷ്ട്രീയത്തിനതീതമായി മനസ്സിൽ സൂക്ഷിക്കുന്ന ആ നന്മ കൊണ്ടാണ് ഇന്നലെത്തെ പൊതുപണിമുടക്ക് പൊളിഞ്ഞു പാളീസായത്. കേരളത്തിലെ എല്ലാ ഡിപ്പോയിൽ നിന്നും എല്ലാ ഇടത്തേയ്ക്കും ഒരുമുടക്കവും കൂടാതെ ബസ് സർവീസുകൾ നടത്തി. ഒരു പ്രതിപക്ഷ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്‌തെങ്കിലും കെഎസ്ആർടിസിയിലെ ഭൂരിപക്ഷം ജീവനക്കാരും ജോലിയ്ക്ക് ഹാജരായി.

ജീവനക്കാർ ഗണേശ് കുമാറിനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് എന്റെ അഭ്യർത്ഥന കേട്ട് അവർ ജനങ്ങൾക്കൊപ്പം നിന്ന് പണിമുടക്ക് പരാജയപ്പെടുത്തിയത് .ഇന്നത്ത സാഹചര്യത്തിൽ ഒരു പണിമുടക്കൊന്നും കെഎസ്ആർടിസിയ്ക്ക് താങ്ങുവാൻ കഴിയുന്നതല്ലാ .. കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ, സമരത്തിൽ പങ്കെടുക്കാതെ വണ്ടി ഓടിക്കാനെത്തിയ, ഓഫീസ് ജോലികൾക്കായി എത്തിയ മുഴുവൻ ജീവനക്കാരെയും ഒരു മന്ത്രി എന്ന നിലയിൽ ഒരു പൗരൻ എന്ന നിലയിലും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. സമരത്തിന്റെ പേരിൽ കൊട്ടാരക്കരയിൽ 8 ബസുകളുടെ വയറുകളാണ് ചിലർ വലിച്ചുപറിച്ചു നശിപ്പിച്ചത്.

ഒരു ദിവസംകൊണ്ട് സമരംഅങ്ങ് കഴിയും, അടുത്ത ദിവസം ബസ് ഓടാനുള്ളതല്ലേ. ഇത് സമരമല്ല,അക്രമമാണ്, അത് നല്ലൊരു രാഷ്ട്രീയമാണെന്ന് ഞാൻ കരുതുന്നില്ല.. പൊതുമുതൽ നശിപ്പിക്കലാണ്.കുറ്റക്കാരെ കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചു വിടും, അതിൽ ആർക്കും ഒരു സംശയവും വേണ്ട, അവർ നിയമനടപടിയും നേരിടേണ്ടിവരും.. ജനങ്ങളോടാണോ ഈ വാശി കാണിക്കുന്നത്.. അവരോട് ഒരുമിച്ച് ഒന്നാം തീയതി തന്നെ സാലറി കൊടുക്കുമെന്ന് ഞാൻ വാക്ക് പറഞ്ഞിട്ടുണെങ്കിൽ അത് കൊടുത്തിരിക്കും…കുറച്ചു മാസങ്ങളിലായി ഒരുമിച്ച് അല്ലേ സാലറി കിട്ടുന്നത്’


Source link

Related Articles

Back to top button