KERALAM
ആന എഴുന്നള്ളിപ്പ്: പൊതു മാനദണ്ഡം പ്രായോഗികമല്ലെന്ന് സർക്കാർ

കൊച്ചി: ഉത്സവത്തിനും മറ്റും ആനകളെ എഴുന്നള്ളിക്കുന്നതിൽ പൊതുമാനദണ്ഡം നിശ്ചയിക്കുന്നത് അപ്രായോഗികമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ആനകൾ തമ്മിലുള്ള അകലമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഓരോ മേഖലയുടെയും സാഹചര്യം വിലയിരുത്തി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതിയാണ് തീരുമാനമെടുക്കേണ്ടത്. ആനകൾ തമ്മിൽ മതിയായ അകലം വേണമെന്ന 2012ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥയിൽ വ്യക്തത വരുത്തണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സർക്കാരിന്റെ വിശദീകരണം.
ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, നാട്ടാന പരിപാലന ചട്ടത്തിൽ അകലത്തിന്റെ കാര്യത്തിൽ ഇത്തരമൊരു നിർദ്ദേശം ഇല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഇതു സ്റ്റേ ചെയ്തു.
Source link