INDIALATEST NEWS

മുല്ലപ്പെരിയാറിന്റെ സുരക്ഷ: പുതിയ മേൽനോട്ട സമിതിയുമായി കേന്ദ്രം, കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ


ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു കേന്ദ്രസർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണു സമിതിയുടെ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചു വിടുകയും ചെയ്തു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. 

ഏഴംഗങ്ങളാണു സമിതിയിലുള്ളത്. ഇതിൽ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള അഡീഷനൽ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിലെ ഇറിഗേഷൻ വകുപ്പു ചെയർമാനും അംഗമാണ്. 

മുല്ലപ്പെരിയാറിന്റെ സുരക്ഷാ കാര്യങ്ങള്‍കൂടി കണക്കിലെടുത്തു, 2021ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്കാണ് ഇപ്പോള്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈമാറിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ കേരളം മുൻപ് പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.


Source link

Related Articles

Back to top button