നെഹ്റുവിന്റെ സ്വപ്നം, ഇന്ദിരയുടെ പേര്, സോണിയയുടെ കയ്യൊപ്പ്; പുതിയ ആസ്ഥാനമന്ദിരം തുറന്നു കോൺഗ്രസ്
നെഹ്റുവിന്റെ സ്വപ്നം, ഇന്ദിരയുടെ പേര്, സോണിയയുടെ കയ്യൊപ്പ്; പുതിയ ആസ്ഥാനമന്ദിരം തുറന്നു കോൺഗ്രസ് | മനോരമ ഓൺലൈൻ ന്യൂസ് – Historic Day for Congress: Congress inaugurates its new headquarters, Indira Bhavan, in New Delhi | India News Malayalam | Malayala Manorama Online News
നെഹ്റുവിന്റെ സ്വപ്നം, ഇന്ദിരയുടെ പേര്, സോണിയയുടെ കയ്യൊപ്പ്; പുതിയ ആസ്ഥാനമന്ദിരം തുറന്നു കോൺഗ്രസ്
മനോരമ ലേഖകൻ
Published: January 16 , 2025 02:31 AM IST
Updated: January 15, 2025 10:01 PM IST
1 minute Read
ഉദ്ഘാടനചടങ്ങിൽ മാധ്യമനിയന്ത്രണം
ന്യൂഡൽഹി ∙ ഏഴു പതിറ്റാണ്ടുമുൻപ് ജവാഹർലാൽ നെഹ്റു നിർദേശിച്ച സ്ഥലത്ത് കോൺഗ്രസ് പുതിയ ആസ്ഥാന മന്ദിരം തുറന്നു. പാർട്ടിയെ കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധിയാണ് ‘ഇന്ദിരാഭവൻ’ എന്നു പേരിട്ട പുതിയ ഓഫിസ് മന്ദിരത്തിനു മുന്നിൽ പാർട്ടി പതാക ഉയർത്തിയും നാട മുറിച്ചും ഉദ്ഘാടനം ചെയ്തത്. 1952–ലെ പ്രവർത്തക സമിതി യോഗത്തിലാണ് കോട്‌ല റോഡിലെ സ്ഥലം നെഹ്റു നിർദേശിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. കോട്‌ല റോഡ് 9–ാം നമ്പറിലാണു പുതിയ ആസ്ഥാന മന്ദിരം.
കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും രക്തത്തിൽനിന്നും ഇന്ത്യയുടെ മണ്ണിൽനിന്നുമാണു പുതിയ ഓഫിസ് മന്ദിരം രൂപപ്പെട്ടതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടിയുടെ 140 വർഷത്തെ ചരിത്രവും ത്യാഗവുമെല്ലാം പുതിയ ഓഫിസിന്റെ ചുമരിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ലൈബ്രറിക്കു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേരാണ് നൽകിയിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവർ പ്രസംഗിച്ചു. പാർട്ടിയുടെ പ്രധാന ഓഫിസുകൾ പുതിയ മന്ദിരത്തിലേക്ക് മാറുമെങ്കിലും നേരത്തേ പ്രവർത്തിച്ച അക്ബർ റോഡിലെ 24–ാം നമ്പർ ഓഫിസിലും പ്രവർത്തനങ്ങൾ തുടരും. പൂർണമായും പുതിയ മന്ദിരത്തിലേക്കു മാറാൻ 2 മാസമെടുക്കുമെന്നു വേണുഗോപാൽ വ്യക്തമാക്കി.
2009–ൽ പാർട്ടിയുടെ 125–ാം ജന്മവാർഷികദിനത്തിലാണു പുതിയ മന്ദിരത്തിനു തറക്കല്ലിട്ടത്.
വാർത്താ ഏജൻസികൾക്കു മാത്രം ചടങ്ങിൽ പ്രവേശനം അനുവദിച്ച കോൺഗ്രസ് മാധ്യമങ്ങളെ പൂർണമായി വിലക്കി. കടുത്ത പുകമഞ്ഞിലും മണിക്കൂറുകളോളം മാധ്യമ പ്രവർത്തകർ കാത്തുനിന്നു മടങ്ങി. മാധ്യമങ്ങളുടെ ബാഹുല്യം മൂലമാണ് ഏജൻസികളെ മാത്രം അനുവദിച്ചതെന്നാണ് വാദം.
English Summary:
Historic Day for Congress: Congress inaugurates its new headquarters, Indira Bhavan, in New Delhi
21li8h06q7fojqomm7t7blu9de mo-politics-leaders-jawaharlalnehru mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-soniagandhi mo-politics-parties-congress
Source link