ബോബി മനസിൽ കണ്ടത് പബ്ലിസിറ്റി സ്റ്റണ്ട്, നാടകം പൊളിച്ച് ഹൈക്കോടതി; ഇനി കളിച്ചാൽ ‘കുടുങ്ങും’
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മെൻസ് അസോസിയേഷൻ അംഗങ്ങളും സ്ത്രീകളുമടക്കം നിരവധി പേർ ബോബിയെ സ്വീകരിക്കാനായി ജയിലിന് പുറത്ത് കാത്തിരുന്നു. എന്നാൽ പിന്നീട് നടന്നതെല്ലാം നാടകീയ സംഭവങ്ങളായിരുന്നു.
എങ്ങനെയെങ്കിലും ജയിലിൽ നിന്ന് പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ച്, ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഏർപ്പാടാക്കിയ ബോബി ചെമ്മണ്ണൂർ താൻ പുറത്തിറങ്ങുന്നില്ലെന്ന നിലപാടെടുക്കുകയയായിരുന്നു. ‘ജയിലിൽ ജാമ്യത്തുക കെട്ടിവയ്ക്കാൻ സാധിക്കാതെ വിഷമിക്കുന്ന കുറച്ച് ആളുകളുണ്ടെന്നും അവർക്ക് പിന്തുണ നൽകാനാണ് താൻ ജയിലിൽ തുടരുന്നതെന്നുമായിരുന്നു പ്രതികരണം.
ബോബി ചെമ്മണ്ണൂരിന്റേത് പബ്ലിസിറ്റി ലക്ഷ്യം വച്ചുള്ള നാടകമാണെന്ന് അക്ഷേപമുയർന്നിരുന്നു. ഇന്നലെ തന്നെ പുറത്തിറങ്ങുകയായിരുന്നെങ്കിൽ ഇതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അവിടെ തീർന്നേനെ. എന്നാൽ പുതിയൊരു കീഴ്‌വഴക്കമുണ്ടാക്കിയതോടെ ബോബി ചെമ്മണ്ണൂർ മുഖ്യധാരാ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിന്നു. അതിനാൽത്തന്നെ കച്ചവടക്കാരനായ ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം പബ്ലിസിറ്റിയായിരുന്നുവെന്നാണ് ആരോപണം.
അതേസമയം, ബോബി ചെമ്മണ്ണൂർ മനസിൽ കണ്ടപ്പോഴേക്ക് ഹൈക്കോടതി അത് മാനത്ത് കണ്ടു. വിഷയത്തിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സ്വമേധയാ നടപടി സ്വീകരിച്ചു. നാടകം വിലപോകില്ലെന്നും വീണ്ടും അഴിക്കുള്ളിലാകുമെന്നും മനസിലായതോടെ പ്രതിഭാഗം അഭിഭാഷകർ കാക്കനാട്ടെ ജയിലിൽ എത്തി പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ബോബിയെ പുറത്തിറക്കുകയും ചെയ്തു. മാദ്ധ്യമങ്ങളോട് രണ്ട് വാക്ക് പറഞ്ഞ് സ്ഥലം കാലിയാക്കുകയും ചെയ്തു. ഇനിയും നാടകം കളിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Source link