CINEMA

കൂട്ടുകാരിയുടെ വിവാഹത്തിന് സാനിയയുടെ സർപ്രൈസ്; ചിത്രങ്ങൾ

കൂട്ടുകാരിയുടെ വിവാഹത്തിന് സാനിയയുടെ സർപ്രൈസ്; ചിത്രങ്ങൾ | Saniya Iyappan Glamour | Saniya Iyappan Age | Saniya Iyappan Movies | Saniya Iyappan Empuraan | Malayalam Movie Latest News | Tamil Latest News

കൂട്ടുകാരിയുടെ വിവാഹത്തിന് സാനിയയുടെ സർപ്രൈസ്; ചിത്രങ്ങൾ

മനോരമ ലേഖകൻ

Published: January 15 , 2025 09:15 AM IST

1 minute Read

കൂട്ടുകാരിയുടെ വിവാഹത്തിൽ തിളങ്ങി നടി സാനിയ അയ്യപ്പൻ. നടിയുടെ അടുത്ത സുഹൃത്തായ ഷമാസിന്റെയും യാസറിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഹൽദി മുതൽ വിവാഹം വരെ എല്ലാ ചടങ്ങുകളിലും സാനിയ ആയിരുന്നു പ്രധാന ആകർഷണം.

കൂട്ടുകാരിക്കായി ഒരു സർപ്രൈസ് ഡാൻസും സാനിയ ഒരുക്കി. വിവാഹത്തിലെ ഏറ്റവും മനോഹരമായ നിമിഷം സാനിയയുടെ ഡാൻസ് ആയിരുന്നുവെന്ന് ഷമാസ് പറഞ്ഞു.

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.

English Summary:
Actress Saniya Iyappan shone at her friend’s wedding.

1546j368rkmto3hma0bku6vvj4 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-saniyaiyappan mo-entertainment-common-malayalammovienews mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button