INDIALATEST NEWS

പെരുമാറ്റച്ചട്ടം ലംഘനമെന്ന് പരാതി; അതിഷിക്കെതിരെ പൊലീസ് കേസെടുത്തു

പെരുമാറ്റച്ചട്ടം ലംഘനമെന്ന് പരാതി; അതിഷിക്കെതിരെ പൊലീസ് കേസെടുത്തു | മനോരമ ഓൺലൈൻ ന്യൂസ് – Atishi Accused of Model Code of Conduct Violation, Police File Case | Atishi Marlena | അതിഷി | India New Delhi News Malayalam | Malayala Manorama Online News

പെരുമാറ്റച്ചട്ടം ലംഘനമെന്ന് പരാതി; അതിഷിക്കെതിരെ പൊലീസ് കേസെടുത്തു

മനോരമ ലേഖകൻ

Published: January 15 , 2025 01:53 AM IST

Updated: January 14, 2025 09:22 PM IST

1 minute Read

അതിഷി (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ)

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുമരാമത്ത് വകുപ്പിന്റെ (പിഡബ്ല്യുഡി) വാഹനം പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ പൊലീസ് കേസെടുത്തു. കൽക്കാജിയിലെ ആംആദ്മി പാർട്ടി സ്ഥാനാർഥിയായ അതിഷി ഈമാസം 7നു ഗോവിന്ദ്പുരിയിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഓഫിസിൽ പ്രചാരണ സാമഗ്രികളെത്തിക്കാൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്നാണ് ബിജെപി എംപി രാംവീർ സിങ് ബിദൂഡിയുടെ പരാതി. അതിഷിക്കെതിരെ ‌കേസെടുത്തതോടെ പ്രതിഷേധവുമായി ആംആദ്മി പാർട്ടി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെയുള്ളത് പ്രതികാര നടപടിയാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ച ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കുന്നില്ലെന്നും എഎപി ആരോപിച്ചു. വിവാദങ്ങൾക്കിടെ ഇന്നലെ വൈകിട്ടോടെ അതിഷി നാമനിർദേശ പത്രിക സമർപ്പിച്ചു. 

English Summary:
Atishi Marlena: Delhi Deputy CM Atishi faces a police complaint for allegedly violating the model code of conduct by using a PWD vehicle for campaigning. The BJP filed the complaint, leading to a case against Atishi and protests from the AAP.

mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 58qjeeunjsnn3o08rufem6he5d mo-news-common-publicworksdepartment mo-politics-leaders-atishi-marlena-


Source link

Related Articles

Back to top button