ഒന്നിച്ചു മുന്നേറാം; ഇന്ത്യയ്ക്ക് നന്ദി: എറിക് ഗാർസെറ്റി
ഒന്നിച്ചു മുന്നേറാം; ഇന്ത്യയ്ക്ക് നന്ദി | മനോരമ ഓൺലൈൻ ന്യൂസ് – US Ambassador Garcetti’s Farewell Message: A Stronger India-US Partnership | US Ambassador | Eric Garcetti | India-US relations | India News Malayalam | Malayala Manorama Online News
ഒന്നിച്ചു മുന്നേറാം; ഇന്ത്യയ്ക്ക് നന്ദി: എറിക് ഗാർസെറ്റി
മനോരമ ലേഖകൻ
Published: January 15 , 2025 01:55 AM IST
1 minute Read
കാലാവധി തികച്ച് മടങ്ങുന്ന യുഎസ് അംബാസഡർ എറിക് ഗാർസെറ്റി എഴുതുന്നു
എറിക് ഗാർസെറ്റി (Photo: Twitter)
∙ ആദ്യം ഇന്ത്യയിലെത്തിയപ്പോൾ ഈ രാജ്യം എന്റെ ഹൃദയം കവരുമെന്ന് കരുതിയതേയില്ല. ഇന്ത്യയിലെ യുഎസ് അംബാസഡറായി കാലാവധി തികച്ച് മടങ്ങുമ്പോൾ ഇന്ത്യ പകർന്നുതന്ന പാഠങ്ങൾക്ക് നിറഞ്ഞ നന്ദി. നാമൊരുമിച്ച് നേടാൻ പോകുന്ന സമാധാനവും സമൃദ്ധിയുമോർത്ത് നിറഞ്ഞ ശുഭാപ്തിവിശ്വാസവും.മഹത്തായ ഈ രാജ്യത്തുടനീളം സഞ്ചരിക്കാനായി. ഒട്ടേറെ പഠിച്ചു. കാതലായ തിരിച്ചറിവ് യുഎസും ഇന്ത്യയും ഒന്നിച്ചു നിൽക്കുന്നത് മെച്ചമാണെന്നതാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് അമേരിക്ക. ഉഭയകക്ഷി വ്യാപാരം 20,000 കോടിയോളം ഡോളറിന്റേത്. 3 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിലുണ്ട്. കഴിഞ്ഞ 2 വർഷവും 10 ലക്ഷത്തിലധികം കുടിയേറ്റ ഇതര വീസയാണ് ഇന്ത്യയിലെ യുഎസ് മിഷൻ നൽകിയത്. കാലാവസ്ഥാ ധനസഹായത്തിൽ 925 കോടി ഡോളർ ഒന്നിച്ച് ചെലവഴിക്കുന്നു.
സമാധാനം, സമൃദ്ധി, ഗ്രഹം, ജനം
പങ്കാളിത്തത്തിലൂടെ മികച്ച ലോകവും ഭാവിയും പടുത്തുയർത്താൻ നമ്മൾ ശ്രമിക്കുന്നു. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദർശനത്തിൽ ഇതു കാണാനായി– സ്ത്രീകൾ നയിക്കുന്ന അഹമ്മദാബാദിലെ ‘സേവ’യിൽ. സിലക്ട് യുഎസ്എ ഉച്ചകോടി, യുഎസ്-ഇന്ത്യ ഏവിയേഷൻ ഉച്ചകോടി, യുഎസ്–ഇന്ത്യ കൾചറൽ പ്രോപ്പർട്ടി കരാർ എന്നിവയെല്ലാം അവിസ്മരണീയ അനുഭവങ്ങൾ. യുഎസിൽ മേജർ ലീഗ് ക്രിക്കറ്റ് ആരംഭിക്കാൻ കഴിഞ്ഞതും ഏറെ സന്തോഷകരം. യുഎസും ഇന്ത്യയും ഒന്നിച്ച് നിൽക്കുമ്പോൾ നമുക്ക് തുറക്കാൻ കഴിയാത്ത വാതിലുകളില്ല, ചേർക്കാൻ കഴിയാത്ത കൂട്ടുകാരില്ല.
പ്രതീക്ഷാനിർഭരം ഭാവി
ഇന്ത്യ–യുഎസ് ബന്ധത്തെപ്പറ്റി അളവില്ലാത്ത പ്രതീക്ഷയുണ്ട്. വായു മലിനീകരണം, ആണവ സാങ്കേതികവിദ്യയുടെ ദുരുപയോഗം, ആശങ്കപ്പെടുത്തുന്ന സൈനികനീക്കങ്ങൾ – വെല്ലുവിളികൾ ഏറെ. ഒന്നിച്ചുനിന്ന് നമുക്കിതു നേരിടാനാവും. സമാധാനം, സമൃദ്ധി, ജനങ്ങൾ തമ്മിലുള്ള ആഴമുള്ള ബന്ധം എന്നീ പൊതുലക്ഷ്യങ്ങൾ മുൻനിർത്തി സഹകരിച്ചു പ്രവർത്തിക്കുന്നത് നമുക്കു തുടരാം. നന്ദി ഇന്ത്യ, പകർന്ന് തന്ന ഊഷ്മളതയ്ക്കും ജ്ഞാനത്തിനും അചഞ്ചലമായ സൗഹൃദത്തിനും. വിസ്മയംതീർത്ത ഈ രാജ്യത്തു പ്രവർത്തിക്കാൻ സാധിച്ചത് ഏറ്റവും മികച്ച ബഹുമതിയാണ്. ഇന്ത്യ എന്നും എന്റെ ഹൃദയത്തിലുണ്ടാവും. വളരെ വളരെ നന്ദി, നമുക്ക് ഒന്നിച്ച് മുന്നേറാം.
English Summary:
India-US partnership: Ambassador Eric Garcetti concludes his term expressing immense gratitude for the strong relationship between the US and India, built on shared values and mutual prosperity. The future looks bright with continued collaboration on crucial issues such as climate finance and people-to-people ties.
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 51kv5063qcf2a1tq66ua78bt9j 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-unitedstates-us-ambassador mo-educationncareer-students
Source link