INDIALATEST NEWS

ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനത്തിനിടെ ഹൃദയാഘാതം; സോളാപ്പൂര്‍ മുന്‍ മേയർ മഹേഷ് കോഥെ അന്തരിച്ചു

ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനത്തിനിടെ ഹൃദയാഘാതം; മുന്‍ മേയറും എൻസിപി (എസ്പി) നേതാവുമായ മഹേഷ് കോഥെ അന്തരിച്ചു – Ex-mayor and NCP (SP) leader Mahesh Kothe dies of heart attack after Prayagraj holy dip | Malayala Manorama Online News

ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനത്തിനിടെ ഹൃദയാഘാതം; സോളാപ്പൂര്‍ മുന്‍ മേയർ മഹേഷ് കോഥെ അന്തരിച്ചു

മനോരമ ലേഖകൻ

Published: January 15 , 2025 02:00 AM IST

1 minute Read

മഹേഷ് കോഥെ (Photo: https://www.facebook.com/mahesh.kothe.31)

പൂണെ ∙ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് സോളാപ്പൂര്‍ മുന്‍ മേയറും എന്‍സിപി (എസ്പി) നേതാവുമായ മഹേഷ് കോഥെ (60) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

മകരസംക്രാന്തിയോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന ‘ഷാഹി സ്നാന’ത്തിൽ (അമൃതസ്നാനം) പങ്കെടുക്കുന്നതിനിടെയാണ് മഹേഷ് കോഥെയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹേഷ് കോഥെയുടെ മൃതദേഹം ഇന്ന് സോളാപ്പൂരിലെത്തിക്കും. മഹേഷ് കോഥെയുടെ മരണത്തിൽ എന്‍സിപി (എസ്പി) ശരദ് പവാർ അനുശോചനം രേഖപ്പെടുത്തി. 

English Summary:
Mahesh Kothe: Former Solapur mayor and NCP (SP) leader Mahesh Kothe died after he suffered a heart attack while taking a holy dip at the triveni confluence in Prayagraj on Tuesday, his aide said. He was 60. The incident occurred around 7:30 AM at the Triveni Sangam, a confluence of the Ganga, Yamuna, and the legendary Saraswati River.

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1forg3pc2dg44lbqmf562d8nek mo-news-national-states-uttarpradesh mo-politics-parties-ncp mo-news-national-states-maharashtra


Source link

Related Articles

Back to top button