WORLD

യു.എസില്‍ ടിക് ടോക്കിനെ മസ്‌ക് ഏറ്റെടുക്കുമോ? ചര്‍ച്ചയുമായി ചൈന, ട്രംപിനും മനംമാറ്റമോ?


യു.എസില്‍ നിരോധന ഭീഷണി നേരിടുകയാണ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് യു.എസ് ഭരണകൂടം പുതിയ നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്. ഇതനുസരിച്ച് യു.എസില്‍ ടിക് ടോക്കിന് സേവനം തുടരണമെങ്കില്‍, ജനുവരി 19 ന് മുമ്പ് ടിക് ടോക്കിന്റെ യു.എസിലെ സ്ഥാപനം ബൈറ്റ്ഡാന്‍സ് വില്‍ക്കണം. വില്‍പ്പന നടത്താന്‍ തയ്യാറല്ലെങ്കില്‍ സേവനം അവസാനിപ്പിക്കണം. നിയമം നിലവില്‍ വരുന്നതിന് മുമ്പ് വില്‍പനയുമായി ബന്ധപ്പെട്ട് പല വഴികള്‍ തേടുകയാണ് ബൈറ്റ്ഡാന്‍സ്. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന് ടിക് ടോക്ക് വില്‍ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൈന പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Source link

Related Articles

Back to top button