പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു – HMPV Virus Case Confirmed in Puducherry Child – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മനോരമ ലേഖകൻ
Published: January 13 , 2025 11:01 AM IST
1 minute Read
Image Credit: JUN LI/istockphoto.com
ചെന്നൈ ∙ പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ചികിത്സ തുടരുന്നു. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്.
ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.
English Summary:
HMPV: HMPV infection confirmed in Puducherry child. A five-year-old girl admitted in hospital.
5us8tqa2nb7vtrak5adp6dt14p-list mo-health-human-metapneumo-virus 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4d3argf5585ob1pkhpsvcl4dci mo-news-national-states-puducherry
Source link