ഇന്ത്യയെ വികസിതരാജ്യമാക്കാൻ യുവാക്കൾ ശ്രമിക്കണം: മോദി
ഇന്ത്യയെ വികസിതരാജ്യമാക്കാൻ യുവാക്കൾ ശ്രമിക്കണം: മോദി | മനോരമ ഓൺലൈൻ ന്യൂസ് – Modi’s Call to Action: Indian Youth to Build a Developed Nation by 2047 | Prime Minister | Narendra Modi | വികസിത ഇന്ത്യ | India New Delhi News Malayalam | Malayala Manorama Online News
ഇന്ത്യയെ വികസിതരാജ്യമാക്കാൻ യുവാക്കൾ ശ്രമിക്കണം: മോദി
മനോരമ ലേഖകൻ
Published: January 13 , 2025 04:06 AM IST
1 minute Read
ദേശീയ യുവജനദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന യുവനേതാക്കളുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷിക ദിനത്തിലാണ് യുവജനദിനം ആചരിക്കുന്നത്. ചിത്രം: പിടിഐ
ന്യൂഡൽഹി ∙ യുവാക്കൾ ഒതുങ്ങിക്കൂടാതെ ഇന്ത്യയെ 2047ൽ വികസിത രാജ്യമാക്കാൻ വേണ്ടി യത്നിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതത്തിനായുള്ള യുവ നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ യുവജന ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവാക്കളുടെ പങ്കു പ്രധാനമാണ്. രണ്ടു പതിറ്റാണ്ടു കഴിയുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളും അവർ തന്നെയായിരിക്കും. ഏതു രാജ്യത്തിനും മുന്നോട്ടുപോകാൻ വലിയ ലക്ഷ്യങ്ങൾ വേണം. ഇത്തരത്തിൽ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ചതും അവ കൈവരിക്കുന്നതും കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കണ്ടു – മോദി പറഞ്ഞു. കേന്ദ്ര യുവജനകാര്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ പങ്കെടുത്തു.
English Summary:
Developed India: Prime Minister Narendra Modi urged India’s youth to actively contribute to making India a developed nation by 2047. He stressed the significance of their role in achieving this ambitious national goal, highlighting their future benefits.
2chog8jrafl4j31u6iu4m77bni mo-news-common-newdelhinews mo-lifestyle-youth mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-narendramodi
Source link