INDIALATEST NEWS

വന്യമൃഗശല്യം: കേന്ദ്രം ഇടപെടുന്നു; പൊതു ചട്ടം വരുന്നു

വന്യമൃഗശല്യം: കേന്ദ്രം ഇടപെടുന്നു; പൊതു ചട്ടം വരുന്നു | മനോരമ ഓൺലൈൻ ന്യൂസ് – National Protocol Planned to Address India’s Growing Wildlife Menace | Wildlife | Wildlife Menace | വന്യമൃഗശല്യം | India New Delhi News Malayalam | Malayala Manorama Online News

വന്യമൃഗശല്യം: കേന്ദ്രം ഇടപെടുന്നു; പൊതു ചട്ടം വരുന്നു

മനോരമ ലേഖകൻ

Published: January 13 , 2025 04:07 AM IST

1 minute Read

വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല

ഓരോ ജീവിവർഗത്തെയും കണക്കിലെടുത്ത് ദീർഘകാല പദ്ധതികൾ

ന്യൂഡൽഹി ∙ ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന്റെ കാര്യത്തിൽ രാജ്യം മുഴുവൻ ബാധകമാകുന്ന പൊതു നടപടിക്രമം കേന്ദ്രം തയാറാക്കുന്നു. മനുഷ്യർക്കും വന്യജീവികൾക്കും കൂടുതൽ സുഗമ ജീവിതം ഉറപ്പാക്കാനായി വിദഗ്ധരും സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തി രൂപരേഖ തയാറാക്കാൻ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തി. ഓരോ ജീവിവർഗത്തെയും കണക്കിലെടുത്തുള്ള ദീർഘകാല പദ്ധതികൾ ആവിഷ്ക്കരിക്കാനാണ് നിർദേശം.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഉന്നയിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതു നടപടിക്രമം എന്ന നിർദേശം കേരളമാണ് മുന്നോട്ടുവച്ചത്. സംഘർഷങ്ങളുടെ മൂലകാരണം കണ്ടെത്തൽ, ഏതു ജീവിവർഗമാണ് പ്രശ്നമാകുന്നതെന്ന ശരിയായ റിപ്പോർട്ടിങ്, ബന്ധപ്പെട്ട കക്ഷികളുടെ വിപുലമായ പങ്കാളിത്തം തുടങ്ങിയവയും കേരളം യോഗത്തിൽ നിർദേശിച്ചു.

അപകട മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന പുത്തൻ സാങ്കേതിക സൗകര്യങ്ങൾ ഏതെല്ലാമെന്നു കണ്ടെത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിക്കൽ, റേഡിയോ കോളറുകളുടെ ലഭ്യത കൂട്ടൽ, ജനന നിരക്ക് കൂടിയ ജീവിവർഗങ്ങളുടെ നിയന്ത്രണം, ഇരകളുടെ ലഭ്യത വനത്തിനുള്ളിൽ വർധിപ്പിക്കൽ, ഗ്രാമീണർക്ക്  പരിശീലനം തുടങ്ങിയവ പരിഗണനയിലുണ്ട്.
പലർക്കും പല പ്രശ്നങ്ങൾ

ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ പല സംസ്ഥാനങ്ങളും പലതരം വിഷയങ്ങളാണ് ഉന്നയിച്ചത്. പുലി, ചീങ്കണ്ണി എന്നിവയുടെ ജനന നിയന്ത്രണമാണ് ഗുജറാത്ത് ഉന്നയിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കാട്ടാനകളുടെ വരവാണ് ആന്ധ്രയുടെ പ്രശ്നം. കാട്ടുനായ്ക്കളുടെ വ്യാപനവും ഭീഷണിയും ലഡാക്ക് ചൂണ്ടിക്കാട്ടി. നാട്ടിലിറങ്ങുന്ന പുലികളെ തിരികെ തുറന്നുവിടുന്നതിനു പ്രോട്ടോക്കോൾ വേണമെന്ന് യുപിയും വന്യജീവികൾക്കായി ജില്ലതോറും രക്ഷാകേന്ദ്രങ്ങൾ വേണമെന്ന് ഉത്തരാഖണ്ഡും ആവശ്യപ്പെട്ടു. ഇരതേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയ രാജസ്ഥാൻ ഇതിനു പരിഹാര വഴികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

English Summary:
National Protocol Planned: India’s wildlife menace requires a unified approach. The Wildlife Institute of India will develop a nationwide protocol for managing human-wildlife conflict, considering long-term solutions for each species and utilizing technology for safer coexistence.

mo-environment-wildlife mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-environment-wildanimal mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 2n1951h5hrabannvb7k51s0d53 mo-legislature-centralgovernment


Source link

Related Articles

Back to top button