KERALAM

റോഡപകടം: ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ

ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആശുപത്രിയിൽ ക്യാഷ് ലെസ് ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു. അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ പൊലീസിൽ റിപ്പോർട്ട് ചെയ്താൽ ഏഴു ദിവസം വരെയോ പരമാവധി 1.5 ലക്ഷം രൂപ വരെയോ ചികിത്സാ ചെലവ് ലഭ്യമാക്കും. മരണമുണ്ടാകുന്ന ഹിറ്റ് ആന്റ് റൺ കേസുകളിൽ ആശ്രിതർക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ ലഭ്യമാക്കും.

ചില സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി പരിഷ്കരിച്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 2024ൽ ഇന്ത്യയിൽ 1.8 ലക്ഷം പേർക്ക് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് പരിശീലനം ലഭിച്ച 22 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ട്. എല്ലാ ഗതാഗത സേവനങ്ങളും ലഭ്യമാക്കുന്ന സ്മാർട്ട് മൊബിലിറ്റി സംവിധാനം (വാഹൻ, സാരഥി) മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button