INDIALATEST NEWS

‘നിങ്ങളുടെ വോട്ട് വേണം; പണവും’: പ്രചാരണത്തിനു ജനങ്ങളിൽനിന്നു പണം സ്വരൂപിക്കാൻ ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി ∙ ‘‘നിങ്ങളുടെ വിലയേറിയ വോട്ടുകളും സംഭാവനയും നൽകണമേ എന്ന് അഭ്യർഥിക്കുന്നു…’’ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽനിന്നു വോട്ടിനൊപ്പം കാശും ചോദിച്ചാണ് മുഖ്യമന്ത്രി അതിഷിയുടെ പ്രചാരണം. ഡൽഹി കൽക്കാജി മണ്ഡലത്തിൽ നിന്നാണ് ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർഥി അതിഷി ജനവിധി തേടുന്നത്. പ്രചാരണത്തിനായി 40 ലക്ഷം രൂപയാണ് ആവശ്യമെന്നും ഇതു ജനങ്ങൾ തന്നു സഹായിക്കണമെന്നും മുഖ്യമന്ത്രി അതിഷി അഭ്യർഥിച്ചു. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിക്കാൻ പ്രത്യേക ഓൺലൈൻ ലിങ്കും അതിഷി പുറത്തുവിട്ടു. 
സാധാരണക്കാരിൽ നിന്നുള്ള സംഭാവനകൾ കൊണ്ടാണ് എഎപി എപ്പോഴും തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ 10 വർഷമായി ഡൽഹിയിൽ‌ അധികാരത്തിലുള്ള എഎപി പാർട്ടി ഒരു രൂപപോലും അനധികൃതമായി സമ്പാദിച്ചിട്ടില്ലെന്നും ജനങ്ങളിൽനിന്നു ലഭിക്കുന്ന ചെറിയ സംഭാവനകൾ കൊണ്ടാണു തിരഞ്ഞെടുപ്പിലടക്കം പാർട്ടി ചെലവുകൾ വഹിക്കുന്നതെന്നും അതിഷി പറ‍‍ഞ്ഞു. എഎപി മുതിർന്ന നേതാവും സ്ഥാനാർഥിയുമായ മനീഷ് സിസോദിയയും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണു പ്രചാരണത്തിനു പണം സ്വരൂപിക്കുന്നത്. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് നടക്കുക. 

English Summary:
Delhi Assembly Election 2025: Atishi’s Delhi election campaign relies on public funding. The AAP candidate is crowdsourcing funds to cover election expenses, highlighting the party’s reliance on citizen contributions.


Source link

Related Articles

Back to top button